ദുല്‍ഖര്‍ സല്‍മാന്‍-പാര്‍വതി തിരുവോത്ത് എന്നിവര്‍ നായികാ നായകന്മാരായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ‘ചാര്‍ലി’. ചിത്രം തമിഴില്‍ ഒരുങ്ങുകയാണ്. ദിലീപ് കുമാര്‍ ആണ് ചിത്രം തമിഴില്‍ ഒരുക്കുന്നത്. ചിത്രത്തില്‍ നായികയായി തീരുമാനിച്ചിരുന്നത് സായി പല്ലവിയെ ആയിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്ന് താരമിപ്പോള്‍ പിന്മാറിയിരിക്കുകയാണ്.

ഡേറ്റിലെ പ്രശ്നങ്ങള്‍ കാരണമാണ് സായി പല്ലവി ചിത്രത്തില്‍ നിന്ന് പിന്മാറിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ചിത്രത്തില്‍ പാര്‍വതി അവതരിപ്പിച്ച ‘ടെസ’ എന്ന കഥാപാത്രത്തെ ഇനി അവതരിപ്പിക്കുക നടി ശ്രദ്ധ ശ്രീനാഥ് ആണ്.

നേരത്തേ ചിത്രത്തിന്റെ തമിഴ് റീമേക്ക് പ്രഖ്യാപിച്ചത് സംവിധായകന്‍ എല്‍എല്‍ വിജയ് ആണ്. വിജയ് മറ്റ് ചിത്രങ്ങളുടെ തിരക്കിലായതിനാല്‍ ദിലീപ് കുമാര്‍ ഈ ചിത്രം ഏറ്റെടുക്കുകയായിരുന്നു. ‘മാര’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ചിത്രത്തില്‍ ചാര്‍ളിയായി എത്തുന്നത് മാധവന്‍ ആണ്. മലയാളത്തില്‍ അപര്‍ണ ഗോപിനാഥ് അവതരിപ്പിച്ച ഡോക്ടറുടെ വേഷം ചെയ്യുന്നത് ശിവദയാണ്.