ല​ണ്ട​ന്‍: ബ്രി​ട്ടനിലെ പ്ര​ഭു​പ​ദ​വി ഒഴിവാക്കാനും പൊ​തു​ജീ​വി​തം ഉ​പേ​ക്ഷി​ക്കാ​നുമുള്ള​ ഹാ​രി രാ​ജ​കു​മാ​ര​നെ​യും ഭാര്യ മേ​ഗ​ന്‍ മാ​ര്‍​ക​ലിന്റെയും തീരുമാനത്തിന്​ എലിസബത്ത്​ രാജ്ഞി അംഗീകാരം നല്‍കി . ഇരുവര്‍ക്കും സ്വന്തം ഇഷ്​ടപ്രകാരം തീരുമാനമെടുക്കാമെന്നും ബ്രിട്ടനിലും പുറത്തുമായി ജീവിക്കാനുള്ള അനുമതി നല്‍കുന്നതായും രാജ്ഞി പറഞ്ഞു.

വിഷയവുമായി ബന്ധപ്പെട്ട് രാജ്ഞിയും , മകനും അവകാശിയുമായ ചാള്‍സ്​ രാജകുമാരന്‍, ചാള്‍സിന്റെ മക്കളായ വില്യം, ഹാരി എന്നിവര്‍ കിഴക്കന്‍ ഇംഗ്ലണ്ടിലെ നോര്‍ഫോക്കില്‍ വെച്ച്‌ അടിയന്തര ചര്‍ച്ച നടത്തിയിരുന്നു .ഇതിനു ശേഷമാണ് പ്രഖ്യാപനം ഉണ്ടായത് . ചര്‍ച്ച ഏറെ ക്രിയാത്മകമായിരുന്നെന്ന്​ എലിസബത്ത്​ രാജ്ഞി വ്യക്തമാക്കി .

ഹാരിക്കും മേഗനും എല്ലാ പിന്തുണയും നല്‍കും. രാജകുടുംബത്തിലെ ചുമതലകളുമായി ഇരുവരും ഇവിടെത്തന്നെ തുടരണമെന്നായിരുന്നു ആഗ്രഹം . എന്നാല്‍ അവര്‍ക്ക്​ സ്വതന്ത്രമായി ജീവിക്കണമെന്ന ആഗ്രഹത്തെ അംഗീകരിക്കുകയാണെന്നും രാജ്ഞി പറഞ്ഞു .

കി​രീ​ടാ​വ​കാ​ശി ചാ​ള്‍​സി​ന്റെയും മു​ന്‍ ഭാര്യ ഡ​യാ​ന രാ​ജ​കു​മാ​രി​യു​ടെ​യും ര​ണ്ടാ​മ​ത്തെ മ​ക​ന്‍ ഹാ​രി 2016ലാ​ണ്​ മേ​ഗ​ന്‍ മാര്‍ക്കലിനെ വിവാഹം ചെയ്യുന്നത് . സസെ ക്​​സ്​ പ്ര​ഭു​വും പ്ര​ഭ്വി​യു​മാ​യി ഇ​രു​വ​രും അ​വ​രോ​ധി​ക്ക​പ്പെട്ടെങ്കിലും ജ്യേ​ഷ്​​ഠ​ന്‍ വി​ല്യ​വു​മാ​യി പ്രശ്​നങ്ങളുണ്ടാവുകയും ഇതു മാധ്യമങ്ങളില്‍ വലിയ ചര്‍ച്ച വിഷയമാവുകയും ചെയ്തിരുന്നു . ഇതിന്റെ തു​ട​ര്‍​ച്ച​യാ​യാ​ണ്​ രാ​ജ​കു​ടും​ബ​ത്തി​ല്‍​നി​ന്ന്​ വി​ട്ടു​പോ​കു​ക​യാ​ണെ​ന്ന്​ ഇ​രു​വ​രും ചേ​ര്‍​ന്ന്​ പ്ര​ഖ്യാ​പി​ച്ച​ത്.