ന്യൂഡല്‍ഹി: ഇന്ത്യന്‍ കരസേനാ ദിനമായ ഇന്ന് രാജ്യത്തെ മുഴുവന്‍ സേനാംഗങ്ങള്‍ക്കും കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ആശംസകളര്‍പ്പിച്ചു. വ്യക്തിപരമായ ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് രാജ്‌നാഥ് സിംഗ് സന്ദേശം നല്‍കിയത്.

‘കരസേനാ ദിനത്തില്‍ ഇന്ത്യയെ ശക്തവും സുരക്ഷിതവുമായ ഇടമാക്കിമാറ്റാന്‍ സൈനികര്‍ നടത്തുന്ന ധീരവും ആവേശകരവുമായ ത്യാഗത്തിനും ചെറുത്തുനില്‍പ്പിനും പോരാട്ടത്തിനും തന്റെ അഭിവാദ്യങ്ങള്‍’ രാജ്‌നാഥ് സിംഗ് ട്വിറ്ററില്‍ കുറിച്ചു. സന്ദേശത്തോടൊപ്പം രജപുത്താന റൈഫിള്‍ സേനാംഗങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും പ്രതിരോധമന്ത്രി ട്വീറ്റ് ചെയ്തു.