ഇന്നലെ ഓസ്ട്രേലിയക്ക് എതിരെ നടത്തിയ ബാറ്റിംഗ് പരീക്ഷണം പരാജയപ്പെട്ടെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി സമ്മതിച്ചു. ഇന്നലെ ധവാനെയും രാഹുലിനെയും ഒരേ സമയത്ത് ടീമില്‍ ഉള്‍പ്പെടുത്തിയതോടെ കോഹ്ലിയുടെ ബാറ്റിംഗ് സ്ഥാനം നാലാമത്തേക്ക് താഴ്ന്നിരുന്നു. നാലാമത് ഇറങ്ങിയ കോഹ്ലി 16 റണ്‍സ് മാത്രം എടുത്ത് പുറത്താവുകയും ചെയ്തു. ഇത് ഇന്ത്യയുടെ ബാറ്റിങിന്റെ ആകെ താളം തെറ്റിച്ചു.

താന്‍ നാലാമത് ഇറങ്ങാനുള്ള തീരുമാനം ശരിയായില്ല എന്ന് കോഹ്ലി പറഞ്ഞു. താന്‍ നാലാമത് ഇറങ്ങിയപ്പോള്‍ ഒക്കെ ഇതേ പോലെ മോശമായാണ് പ്രതിഫലിച്ചത് എന്നും കോഹ്ലി ഓര്‍മ്മിപ്പിച്ചു. ഈ തീരുമാനം മാറ്റുന്നത് ചിന്തിക്കും എന്നും വണ്‍ ഡൗണായി തന്നെ കോഹ്ലി അടുത്ത മത്സരത്തില്‍ എത്തും എന്നും കോഹ്ലി പറഞ്ഞു. ഇന്നലെ ഓസ്ട്രേലിയയോട് 10 വിക്കറ്റിന്റെ തോല്‍വി ആണ് ഇന്ത്യ ഏറ്റുവാങ്ങിയത്.