ഗാര്‍ലന്റ് (ഡാളസ്സ്): ഇന്ത്യ കള്‍ച്ചറല്‍ എഡുക്കേഷന്‍ സെന്ററും, ഡാളസ്സ് കേരള അസ്സോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ടാക്‌സ് സെമിനാര്‍ ജനുവരി 18 ശനിയാഴ്ച വൈകിട്ട് 3.30 മുതല്‍ കേരള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ച് നടത്തുന്നു.
ഡാളസ്സിലെ അറിയപ്പെടുന്ന ഐ ആര്‍ എന്‍ ഓഡിറ്റര്‍ ഹരിപിള്ള ടാക്‌സിന്റെ വിവിധ വശങ്ങളെ കുറിച്ച് വിശദീകരിക്കും. ടാക്‌സ് സെമിനാറില്‍ പങ്കെടുക്കുന്നവരുടെ ചോദ്യങ്ങള്‍ക്ക് വിശദമായ ഉത്തരങ്ങളും ലഭിക്കും.
പ്രവേശനം സൗജന്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്- ജോര്‍ജ് ജോസഫ് വിലങ്ങോലില്‍, പ്രദീപ് നാഗന്തലില്‍- 973 580 8784.