മെസ്കീറ്റ് (ടെക്‌സസ്): മെസ്കീറ്റ് മാര്‍ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ 2020 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതി ജനുവരി 12-നു വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വികാരി റവ.ഫാ. ഏലിയാസ് അരമത്തിന്റെ നേതൃത്വത്തില്‍ ദൈവ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.

ഈവര്‍ഷത്തെ പുതിയ ഭരണസമിതി അംഗങ്ങള്‍:
പ്രസിഡന്റ്- റ.ഫാ. ഏലിയാസ് അരമത്ത്
വൈസ് പ്രസിഡന്റ്- ജോണ്‍സണ്‍ മത്തായി
സെക്രട്ടറി- റോബിന്‍ ഡേവിഡ്
ട്രഷറര്‍- ഷെറി ജോര്‍ജ്‌
കമ്മിറ്റി അംഗങ്ങള്‍- സജി സ്കറിയ, ഷൈന്‍ ജോര്‍ജ്, വല്‍സലന്‍ വര്‍ഗീസ്
ഓഡിറ്റര്‍- സണ്ണി ജേക്കബ്

2019 ഡിസംബര്‍ 22-നു ഞായറാഴ്ച കൂടിയ പൊതുയോഗത്തില്‍ വച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.