ജോര്‍ജിയയിലെ ഹോമര്‍വില്ലില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ചുവെന്നാരോപിച്ച് 26 കാരിയായ ടാര്‍ലികാബെന്‍ പട്ടേലിനെ അറസ്റ്റ് ചെയ്തു.

ക്രിസ്മസ് രാവില്‍ തലയോട്ടിയില്‍ ഒടിവുകളും വിണ്ടുകീറിയ പ്ലീഹയുമായാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്.

കുഞ്ഞിനു അനക്കമില്ലെന്നു കണ്ട് ടാര്‍ലികാബെന്‍ കുഞ്ഞിനെ ഡിസംബര്‍ 24 ന് ഹോമര്‍വില്ലിലെ ക്ലിഞ്ച് മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ചു. മെഡിക്കല്‍ സ്റ്റാഫ് കുഞ്ഞിനെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് ഹെലികോപ്ടര്‍ വഴി മാറ്റി.

കുഞ്ഞിന്റെ ശരീരത്തില്‍ ഒന്നിലധികം ആഘാതമുണ്ടായതായി കണ്ടെത്തി. കുഞ്ഞ് കോമയില്‍ തുടരുന്നു. ശിശു രക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ഹോമര്‍വില്‍ പോലീസ് പറഞ്ഞു.

പട്ടേലിനെ ജാമ്യമില്ലാതെ ജോര്‍ജിയയിലെ ക്ലിഞ്ച് കൗണ്ടി ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കുഞ്ഞ് മരിച്ചാല്‍കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുമെന്ന് പോലീസ് പറഞ്ഞു.

പ്രസവാനന്തരം ഉണ്ടാകുന്ന മാനസിക രോഗമാണോ (പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍) കാരണമെന്ന് വ്യക്തമല്ല