റാസല്‍ഖൈമ: മലയാളി ബാലിക റാസല്‍ഖൈമയില്‍ പനി ബാധിച്ച്‌ മരിച്ചു. തൃശൂര്‍ അഞ്ചേരി തട്ടില്‍ വല്ലച്ചിറക്കാരന്‍ വീട്ടില്‍ ജോബിന്‍ ജോസഫ്- ജിനി ദമ്ബതികളുടെ മകള്‍ ദിയ റോസ് (അഞ്ച്) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച വൈകിട്ട് ശാം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് റാക് സഖര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 12 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

റാക് ഇന്ത്യന്‍ പബ്ലിക് സ്‌കൂളിലെ കെ ജി ടു വിദ്യാര്‍ത്ഥിയാണ്. റാക് സ്റ്റീവന്‍ റോക്കിലാണ് ജോബിന്‍ ജോലി ചെയ്യുന്നത്. ജോണ്‍ ജോബി (നാലര വയസ്) മറ്റൊരു മകനാണ്.