കൊച്ചി: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ വീണ്ടും പ്രതികരണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്ത്രീകള്‍ മല കയറാമോ എന്ന് തീരുമാനിക്കേണ്ടത് ഹിന്ദു മതാചാര്യന്‍മാരാണെന്നാണ് കടകംപള്ളി വ്യക്തമാക്കുന്നത്.

അതേസമയം, ഈ വിഷയത്തില്‍ താനോ പിണറായി വിജയനോ അല്ല തീരുമാനിക്കേണ്ടതെന്ന് ദേവസ്വം മന്ത്രി പറഞ്ഞു. മാത്രമല്ല, ശബരിമലയിലും മരടിലും സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അത് ഭരണഘടനാപരമായ ബാധ്യതയെന്നും മന്ത്രി പറഞ്ഞു.

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചത് ഒരിക്കലും സന്തോഷത്തോടെയല്ല. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുകയാണ് ചെയ്തതെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ താനും തോമസ് ഐസക്കും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.