കോവളം: കെ.എസ്.ആര്‍.ടി.സി ബസിന് പിന്നില്‍ ബൈക്കിടിച്ച്‌ പരുക്കേറ്റുകിടന്ന ബൈക്കുയാത്രികരെ തിരിഞ്ഞുനോക്കാതെ നാട്ടുകാര്‍ കാഴ്ചക്കാരായി. ബൈപാസ് റോഡില്‍ തിരുവല്ലം കൊല്ലന്തറയില്‍ ആണ് സംഭവം. നിരവധി പേര്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കെയായിരുന്നു. എന്നാല്‍ അതുവഴി വാഹനത്തില്‍ വന്ന വിദേശ വനിത പരുക്കേറ്റുകിടന്ന ബൈക്കുയാത്രികരായ കോവളം സ്വദേശികള്‍ വിഷ്ണു (24) അജിത് (21) എന്നിവര്‍ക്ക് തുണയായി. ഡോക്ടര്‍ കൂടിയായ വനിത പരുക്കേറ്റ യുവാക്കളിലൊരാളുടെ തല കൈകളില്‍ ഉയര്‍ത്തി വച്ചു പരിപാലിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ 108 ആംബുലന്‍സ് പൈലറ്റ് ആര്‍.എസ്.വിപിന്‍രാജ്, നഴ്‌സ് സതീഷ്‌കുമാര്‍ എന്നിവര്‍ എത്തി യുവാക്കളെ ആശുപത്രിയിലേക്ക് കൊണ്ടു പോയി.