ന്യൂഡല്‍ഹി: ജെഎന്‍യു വൈസ് ചാന്‍സിലറെ ന്യായീകരിച്ച്‌ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍. വൈസ് ചാന്‍സിലര്‍ ചെയ്യുന്നത് നല്ല കാര്യങ്ങളാണ്, നല്ല കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ എതിര്‍പ്പുയരുക സ്വഭാവികമാണെന്നും. പഠിക്കാനെത്തുന്നവരും അതില്‍ താല്‍പര്യമില്ലാത്തവരുമാണ് ജെഎന്‍യുവില്‍ ഏറ്റുമുട്ടുന്നതെന്നും മന്ത്രി പറഞ്ഞു. നേരത്തെ ജെഎന്‍യുവിലെ അക്രമങ്ങളില്‍ ഒരു വിഭാഗം അധ്യാപകരും വിദ്യാര്‍ത്ഥികളും വൈസ് ചാന്‍സിലര്‍ക്കെതിരെ രൂക്ഷ വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് മന്ത്രി വിസിയെ ന്യായീകരിച്ച്‌ എത്തിയത്.

സംഘര്‍ഷം ലഘൂകരിക്കാന്‍ വിസി ഇടപെട്ടില്ലെന്ന വാദം തെറ്റൊണെന്നും ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനവിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ സമരം തുടരുന്നതില്‍ ന്യായമില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഫീസ് വര്‍ദ്ധനവ് സംബന്ധിച്ച വിഷയം വിദ്യാര്‍ഥികളും അധ്യാപകരുമായി പല തവണ നടന്ന ചര്‍ച്ചയിലൂടെ പരിഹരിച്ചതാണ്. ഇനിയും പ്രതിഷേധവും സമരവുമായി മുന്നോട്ട് പോകുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.