ഡല്‍ഹി : ഡല്‍ഹി ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ നടന്ന സംഘര്‍ഷത്തില്‍ പൊലീസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വൈസ് ചാന്‍സിലര്‍. വിസി ഓഫീസ് ഉപരോധിച്ച വിദ്യാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ചയിലാണ് വിസി നജ്മ അക്തറിന്റെ പ്രതികരണം.
അനുമതിയില്ലാതെ ക്യാമ്ബസിന് അകത്ത് കടന്നതിനാല്‍ ഡല്‍ഹി പോലീസിന് എതിരെ കേസ് കൊടുക്കണം എന്നാവശ്യപ്പെട്ട് ജാമിയ വിദ്യാര്‍ത്ഥികള്‍ വിസിയുടെ ഓഫീസ് ഉപരോധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കേസ് കൊടുക്കുമെന്ന് വിസി വ്യക്തമാക്കിയത്. സമരം ചെയ്ത വിദ്യാര്‍ത്ഥികളോട് സംസാരിക്കവെയാണ് പരാതി നല്‍കുമെന്ന് വിസി ഉറപ്പുനല്‍കിയത്. പരീക്ഷകള്‍ പുനക്രമീകരിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.
പൗരത്വ നിയമത്തിന് എതിരെ നടന്ന പ്രതിഷേധത്തിനിടെ ഡിസംബര്‍ പതിനഞ്ചിനാണ് ഡല്‍ഹി പോലീസ് ജാമിയ ക്യാമ്ബസിനുള്ളില്‍ പ്രവേശിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലാത്തിചാര്‍ജ് നടത്തിയത്. ലാത്തിചാര്‍ജില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. സംഭവത്തിന് ശേഷം അടച്ച ക്യാമ്ബസ് ആറാം തീയതിയാണ് വീണ്ടും തുറന്നത്.