ലാ​ഹോ​ര്‍: രാ​ജ്യ​ദ്രോ​ഹ​ക്കേ​സി​ല്‍ പാ​ക്കി​സ്ഥാ​ന്‍ മു​ന്‍ പ​ട്ടാ​ള ഭ​ര​ണാ​ധി​കാ​രി പ​ര്‍​വേ​സ് മു​ഷാ​റ​ഫി​ന് പ്ര​ത്യേ​ക കോ​ട​തി വി​ധി​ച്ച വ​ധ​ശി​ക്ഷ ലാ​ഹോ​ര്‍ ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. മു​ഷാ​റ​ഫി​നെ​തി​രേ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി​യ​ത് നി​യ​മ​പ​ര​മാ​യ​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

2007-ല്‍ ​ഭ​ര​ണ​ഘ​ട​ന റ​ദ്ദാ​ക്കി​യ കേ​സി​ല്‍ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തി​ന് ഡി​സം​ബ​ര്‍ 17-നാ​ണ് ഇ​സ്‌​ലാ​മാ​ബാ​ദി​ലെ പ്ര​ത്യേ​ക കോ​ട​തി മു​ഷാ​റ​ഫി​ന് വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. എ​ന്നാ​ല്‍ വി​ധി അ​സ്വാ​ഭാ​വി​ക​വും പ​ര​സ്പ​ര​വി​രു​ദ്ധ​വു​മാ​ണെ​ന്ന് മു​ഷാ​റ​ഫ് അ​പ്പീ​ലി​ല്‍ ആ​രോ​പി​ച്ചി​രു​ന്നു.