ന്യൂഡല്‍ഹി : ആര്‍എസ്‌എസ്‌-എബിവിപി ആക്രമണത്തില്‍ പരിക്കേറ്റ ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക്‌ ഐക്യദാര്‍ഢ്യവുമായി തമിഴ്‌ നടനും ഡിഎംകെ അധ്യക്ഷന്‍ എം കെ സ്‌റ്റാലിന്റെ മകനുമായ ഉദയാനിധി സ്‌റ്റാലിന്‍. പരിക്കേറ്റ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ്‌ ഐഷി ഘോഷിനെ സന്ദര്‍ശിച്ചുകൊണ്ടാണ്‌ ഉദയാനിധി സ്‌റ്റാലിന്‍ ഐക്യദാര്‍ഢ്യം അറിയിച്ചത്‌.

തമിഴ്‌നാട്ടില്‍ പൗരത്വ നിയമത്തിനെതിരായ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഉദയാനിധി സ്‌റ്റാലിന്‍ നേരത്തെ അറസ്‌റ്റിലായിരുന്നു.