ഇന്ത്യ – ഓസ്‌ട്രേലിയ ഏകദിന പരമ്ബരയ്ക്ക് നാളെ തുടക്കമാകും . കഴിഞ്ഞ കുറച്ചു പരമ്ബരകളില്‍ ധവാന്റെ അഭാവത്തില്‍ രോഹിതിനൊപ്പം ഓപ്പണിങ് കൂട്ടുക്കെട്ടില്‍ മികച്ച പ്രകടനമാണ് രാഹുല്‍ പുറത്തെടുത്തത്. അതിനാല്‍ തന്നെ ഏത് ഓപ്പണിങ് കൂട്ടുകെട്ടാണ് തിരഞ്ഞെടുക്കുകയെന്ന ചോദ്യം ഉയര്‍ന്നു വന്നിരുന്നു.
ശിഖര്‍ ധവാനെയും കെ.എല്‍ രാഹുലിനെയും ടീമില്‍ ഉള്‍പെടുത്താന്‍ വേണ്ടി താന്‍ നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി വാര്‍ത്താ സമ്മേളനത്തിനിടെ വ്യക്തമാക്കി.
ഫോമിലുള്ള താരം ടീമിന് എപ്പോഴും ഉപകാരമാണെന്നും സ്ഥാനം ത്യജിക്കുന്നതില്‍ സന്തുഷ്ടനാണെന്നും കോഹ്ലി പറഞ്ഞു.