ല​ക്നോ: ഉ​ന്നാ​വോ കൂ​ട്ട​മാ​ന​ഭം​ഗ​ക്കേ​സി​ലെ പ​രാ​തി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​നെ ചി​കി​ത്സി​ച്ച ഡോ​ക്ട​ര്‍ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ചു. പോ​ലീ​സി​ന്‍റെ ക്രൂ​ര​മ​ര്‍​ദ​ന​ത്തി​ന് ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​നെ ചി​കി​ത്സി​ച്ച ഡോ​ക്ട​ര്‍ പ്ര​ശാ​ന്ത് ഉ​പാ​ധ്യാ​യ​യാ​ണ് മ​രി​ച്ച​ത്.

പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്‍​കി ഡോ​ക്ട​ര്‍ വി​ട്ട​യ​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് പി​ന്നീ​ട് പോ​ലി​സ് ക​സ്റ്റ​ഡി​യി​ല്‍ വ​ച്ചാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ഈ ​കേ​സി​ന്‍റെ വി​ചാ​ര​ണ ചൊ​വ്വാ​ഴ്ച തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് ഡോ​ക്ട​റെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ്ര​ശാ​ന്ത് ഉ​പാ​ധ്യ​യ​യ്ക്ക് ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ടു. പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി അ​യ​ക്കും.