മൗണ്ട് ഒലീവ്(ന്യൂജേഴ്‌സി): ഓ.സി.ഐ.കാര്‍ഡ് പുതുക്കുന്നതിനുള്ള തീയതി ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ടെങ്കിലും, ഈ കാര്‍ഡിനെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും കുറവൊന്നുമില്ല.
ഇക്കാര്യത്തില്‍ നിലവിലുള്ള നിയമങ്ങളെപ്പറ്റി ബോധവാന്മാരാക്കുവാനും, സംശയനിവൃത്തിക്കുമായി ഒരു ഓ.സി.ഐ. സെമിനാര്‍ മൗണ്ട് ഒലീവ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക നടത്തുന്നു. ജനുവരി 19 ഞായറാഴ്ച രാവിലെ 11.30 ന് പള്ളിയില്‍ വെച്ചുള്ള സെമിനാറിന് ഓ.സി.ഐ.-പാസ്‌പോര്‍ട്ട് റിനണ്‍സിയേഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ ആദ്യകാലം മുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള ഫോമാ നേതാവ് തോമസ് ടി. ഉമ്മന്‍ നേതൃത്വം നല്‍കും. ന്യൂയോര്‍ക്ക് കോണ്‍സുലേറ്റ് അധികൃതരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന തോമസ് ടി. ഉമ്മന്‍, ഒട്ടനവധി പേരുടെ പാസ്‌പോര്‍ട്ട് / വിസാ/ ഓ.സി.ഐ. സംബന്ധിച്ച പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരം ഉണ്ടാക്കിയിട്ടുണ്ട്.
വിവരങ്ങള്‍ക്ക്
ഫാ.ഷിബു ഡാനിയേല്‍-(845) 641-9132
തോമസ്‌കുട്ടി ഡാനിയേല്‍-(973) 349-6782