ന്യൂ​ഡ​ൽ​ഹി: ജ​മ്മു​കാ​ഷ്മീ​രി​ൽ ഭീ​ക​ര​ർ​ക്കൊ​പ്പം പി​ടി​യി​ലാ​യ പോ​ലീ​സ് ഓ​ഫീ​സ​ർ തീ​വ്ര​വാ​ദി​ക​ളി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ൾ വാ​ങ്ങി അ​വ​രെ സ​ഹാ​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സ്. ബാ​നി​ഹാ​ൾ തു​ര​ങ്കം ക​ട​ക്കു​ന്ന​തി​ന് 12 ല​ക്ഷം രൂ​പ​യാ​ണ് ഡ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ആ​യ ദേ​വീ​ന്ദ​ർ​സിം​ഗ് ഭീ​ക​ര​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ നി​ന്ന് വ്യ​ക്ത​മാ​യി.

കാ​ഷ്മീ​ർ താ​ഴ്വ​ര​യി​ൽ ഭീ​ക​ര​ർ​ക്കെ​തി​രെ​യു​ള്ള പ്ര​വ​ർ​ത്ത​നം സു​ര​ക്ഷാ​സേ​ന വ​ർ​ധി​പ്പി​ച്ച ഘ​ട്ട​ങ്ങ​ളി​ൽ അ​ഞ്ചു പ്രാ​വ​ശ്യം ഇ​തേ രീ​തി​യി​ൽ ഭീ​ക​ര​രെ സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്ക് ക​ട​ത്തു​ന്ന​തി​ൽ ദേ​വീ​ന്ദ​ർ​സിം​ഗ് സ​ഹാ​യി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. കാ​ഷ്മീ​രി​ൽ ഭീ​ക​ര​ർ​ക്ക് സു​ര​ക്ഷി​ത താ​വ​ളം ഒ​രു​ക്കു​ന്ന​തി​ലും ഈ ​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​ങ്കു​വ​ഹി​ച്ച​താ​യി ചോ​ദ്യം ചെ​യ്യ​ലി​ൽ നി​ന്ന് പോ​ലീ​സി​ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

ശ​നി​യാ​ഴ്ച​യാ​ണ് ജ​മ്മു കാ​ഷ്മീ​രി​ൽ ഭീ​ക​ര​ർ​ക്കൊ​പ്പം പോ​ലീ​സ് ഡ​പ്യൂ​ട്ടി സൂ​പ്ര​ണ്ടാ​യ ദേ​വീ​ന്ദ​ർ സിം​ഗി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​തേ​സ​മ​യം ഭീ​ക​ര​രെ കീ​ഴ​ട​ങ്ങാ​ൻ എ​ത്തി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ത​ന്നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​തെ​ന്നാ​ണ് ദേ​വീ​ന്ദ​ർ സിം​ഗ് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​ര​മൊ​രു കീ​ഴ​ട​ങ്ങ​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ അ​ദ്ദേ​ഹ​ത്തെ ആ​രും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.