ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വെ​ല്ലു​വി​ളി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. എ​ന്തു​കൊ​ണ്ടാ​ണ് ഇ​ന്ത്യ​ൻ സ​ന്പ​ദ്‌​വ്യ​വ​സ്ഥ ദു​ര​ന്ത​മാ​യി മാ​റി​യ​തെ​ന്ന് യു​വാ​ക്ക​ളോ​ട് പ​റ​യാ​ൻ മോ​ദി​ക്ക് ധൈ​ര്യ​മു​ണ്ടോ​യെ​ന്ന് രാ​ഹു​ൽ ചോ​ദി​ച്ചു. കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി വി​ളി​ച്ചു ചേ​ർ​ത്ത പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗ​ത്തി​നു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യ​ത്തെ യു​വ​ജ​ന​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഇ​പ്പോ​ൾ ധൈ​ര്യ​മി​ല്ല. ഏ​തെ​ങ്കി​ലും സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പോ​കാ​നും പോ​ലീ​സി​ല്ലാ​തെ അ​വി​ടെ നി​ൽ​ക്കാ​നും അ​ദ്ദേ​ഹ​ത്തി​ന് ഇ​പ്പോ​ൾ സാ​ധി​ക്കി​ല്ല. രാ​ജ്യ​ത്തി​നു വേ​ണ്ടി എ​ന്താ​ണ് ചെ​യ്യാ​ൻ പോ​കു​ന്ന​തെ​ന്ന് ജ​ന​ങ്ങ​ളോ​ട് പ​റ​യാ​ൻ മോ​ദിക്ക് ധൈ​ര്യ​മു​ണ്ടോ​യെ​ന്ന് താ​ൻ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ൽ പറഞ്ഞു.

യു​വാ​ക്ക​ളു​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് പ​ക​രം രാ​ജ്യ​ത്തെ വ്യ​തി​ച​ലി​പ്പി​ക്കാ​നും ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​നു​മാ​ണ് ന​രേ​ന്ദ്ര മോ​ദി ശ്ര​മി​ക്കു​ന്ന​ത്. യു​വാ​ക്ക​ളു​ടെ ശ​ബ്ദം നി​യ​മാ​നു​സൃ​ത​മാ​ണ്. അ​ത് അ​ടി​ച്ച​മ​ർ​ത്താ​ൻ പാ​ടി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ൾ സ​ർ​ക്കാ​ർ ശ്ര​ദ്ധി​യ്ക്ക​ണ​മെ​ന്നും രാ​ഹു​ൽ ആവശ്യപ്പെട്ടു.