കൊച്ചി : മരടിലെ ഫ്ലാറ്റുകളുടെ സ്ഫോടനം ആസൂത്രണം ചെയ്തതുപോലെ തന്നെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്ന് എഡിഫസ് എന്‍ജിനീയറിങ് പാര്‍ട്ണര്‍ ഉത്കര്‍ഷ് മേത്ത പറഞ്ഞു . അവശിഷ്ടം നീക്കുന്ന ജോലികള്‍ തിങ്കളാഴ്ച മുതല്‍ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു .
എഡിഫസിന്റെ കീഴില്‍ ജോലികള്‍ നടന്ന മൂന്ന് ഫ്ലാറ്റുകളില്‍ നിന്നും ഒരു മാസത്തിനുള്ളില്‍ കെട്ടിടാവശിഷ്ടങ്ങളെല്ലാം നീക്കം ചെയ്യും. എല്ലായിടത്തും ഒരേ സമയത്ത് തന്നെ ഇതിന്റെ ജോലികള്‍ നടത്തുന്നതായിരിക്കും . നിര്‍മ്മാണാവശിഷ്ടങ്ങളില്‍ നിന്ന് സ്റ്റീലുകള്‍ എടുത്തുമാറ്റി വില്‍പ്പന നടത്തും. ബാക്കിയെല്ലാം മറ്റ് കരാറുകാരുടെ ചുമതലയാണ്. മൂന്ന് ഫ്ലാറ്റുകളില്‍ നിന്നുമായി ഏകദേശം 1500 ടണ്‍ സ്റ്റീല്‍ ലഭിക്കുമെന്നാണ് കരുതുന്നത്.
1.71 കോടി രൂപയ്ക്കാണ് മൂന്നു ഫ്ലാറ്റുകളും പൊളിക്കുന്നതിനുള്ള കരാര്‍ ഏറ്റെടുത്തത് . എല്ലാവരുടെയും സഹകരണം നന്നായി ലഭിച്ചു. കൂട്ടായ പ്രവര്‍ത്തനം കൊണ്ടാണ് പ്രശ്നങ്ങളൊന്നുമില്ലാതെ ജോലി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്നും ഉത്കര്‍ഷ് മേത്ത വ്യക്തമാക്കി .