ന്യൂ​ഡ​ൽ​ഹി: തീ​ര​ദേ​ശ​പ​രി​പാ​ല​ന നി​യ​മം ലം​ഘി​ച്ച് നി​ർ​മി​ച്ച മ​ര​ടി​ലെ ഫ്ലാ​റ്റു​ക​ൾ പൊ​ളി​ച്ചു​നീ​ക്കി​യ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​ർ ഇ​ന്ന് സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും. ഈ ​സ്ഥ​ല​ത്ത് എ​ന്തു ചെ​യ്യ​ണം എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രി​ക്കും തീ​രു​മാ​നി​ക്കു​ക.

കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ വി​ശ​ദ​മാ​യ സ​ത്യ​വാ​ങ്മൂ​ലം പി​ന്നീ​ട് സ​മ​ർ​പ്പി​ക്കും. ഫ്ലാറ്റു​ട​മ​ക​ൾ​ക്ക് ന​ൽ​കാ​നു​ള്ള ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന്‍റെ പ​ട്ടി​ക​യും സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും. ഫ്ലാ​റ്റു​ക​ൾ പൊ​ളി​ച്ച സ്ഥ​ല​ത്ത് ക​ണ്ട​ൽ പാ​ർ​ക്കു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് മ​ദ്രാ​സ് ഐ​ഐ​ടി നി​ർ​ദേ​ശി​ച്ച​ത്. ഐ​ഐ​ടി​യു​ടെ ഈ ​നി​ർ​ദേ​ശ​വും സ​ർ​ക്കാ​ർ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

മ​ര​ടി​ൽ തീ​ര​ദേ​ശ ​പ​രി​പാ​ല​ന​ നി​യ​മം ലം​ഘി​ച്ച് നി​ർ​മി​ച്ച നാ​ല് ഫ്ലാ​റ്റ് സ​മു​ച്ച​യ​ങ്ങ​ൾ ​പൊ​ളി​ച്ചു​ നീ​ക്ക​ണ​മെ​ന്ന് 2019 മേ​യ് എ​ട്ടി​നാ​ണ് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.