ഈവര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം ജനുവരി 15ന് സംഗീതജ്ഞന്‍ ഇളയരാജയ്ക്ക് ദേവസ്വം-സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മാനിക്കും. രാവിലെ ഒന്‍പതിന് ശബരിമല സന്നിധാനത്ത് നടക്കുന്ന ചടങ്ങില്‍ രാജു എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിക്കും. ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ പ്രശസ്തിപത്രം വായിക്കും. പുരസ്‌കാരനിര്‍ണയ കമ്മിറ്റി ചെയര്‍മാന്‍ കെ. ജയകുമാര്‍, ശബരിമല ഹൈപ്പവര്‍ കമ്മിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് (റിട്ട) സിരിജഗന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.

ആന്റോ ആന്‍റണി എം.പി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം സി.ടി. രവി, ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ എം. മനോജ് എന്നിവര്‍ ആശംസാപ്രസംഗം നടത്തും. തുടര്‍ന്ന് ഇളയരാജ മറുപടിപ്രസംഗം നടത്തും. ചടങ്ങിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍. വാസു സ്വാഗതവും ദേവസ്വം കമ്മീഷണര്‍ ബി.എസ്. തിരുമേനി നന്ദിയും പറയും.