ഡല്‍ഹി: പോക്സോ കേസുകള്‍ വിചാരണചെയ്യുന്നതിനായി ഇനി മുതല്‍ എക്സ്‌ക്ലൂസീവ് പ്രോസിക്യൂട്ടര്‍മാരെ തന്നെ നിയോഗിക്കണമെന്ന് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി.

ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ചിന്റേതാണ് നിര്‍ദേശം.

അങ്ങനെ നിയമിക്കുന്ന പ്രത്യേക പബ്ലിക് പ്രോസിക്യൂര്‍ട്ടര്‍മാര്‍ക്ക് നിര്‍ബന്ധമായും കുട്ടികളായ ഇരകളേയും സാക്ഷികളേയും കൈകാര്യം ചെയ്യാനുള്ള പരിശീലനം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഇത്തരം പ്രോസിക്യൂട്ടര്‍മാരായി നിയമിക്കുന്നവര്‍ക്ക് നിയമത്തില്‍ മാത്രമല്ല കുട്ടികളുടെ മനഃശാസ്ത്രം, പെരുമാറ്റം, ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയിലും പരിശീലനം നല്‍കണം. ഇതിനായി എല്ലാ സംസ്ഥാനങ്ങളിലും പോയി പരിശീലനം നല്‍കുന്നതിന് മാസ്റ്റര്‍ ട്രെയിനര്‍മാരുടെ ഒരു ടീമിനെ തയ്യാറാക്കണമെന്നും കോടതി നാഷണല്‍ ജുഡീഷ്യല്‍ അക്കാദമിയോട് ആവശ്യപ്പെട്ടു.
ഇതിനായി ജുഡീഷ്യല്‍ അക്കാദമി ഓഫ് സ്റ്റേറ്റ് പ്രത്യേക പരിപാടികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്താണമെന്ന എല്ലാ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരോടും സുപ്രീംകോടതി നിര്‍ദേശിച്ചു.