ശ്രീ​ന​ഗ​ര്‍: ഭീകരന്‍മാര്‍ക്കൊപ്പം പി​ടി​യി​ലാ​യ ധീ​ര​ത​യ്ക്കു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ മെ​ഡ​ല്‍ നേ​ടി​യ ജ​മ്മു കാ​ഷ്മീ​ര്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ഭീ​ക​ര​നാ​യി ത​ന്നെ പ​രി​ഗ​ണി​ക്കു​മെ​ന്ന് ജ​മ്മു കാ​ഷ്മീ​ര്‍ പോ​ലീ​സ്.

ദ​വീ​ന്ദ​ര്‍ സിം​ഗ് നി​ര​വ​ധി ഭീ​ക​ര​വി​രു​ദ്ധ ന​ട​പ​ടി​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​യാ​ള്‍ അ​റ​സ്റ്റി​ലാ​യ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചാ​ണ് ഭീ​ക​ര​നാ​യി പ​രി​ഗ​ണി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്ന് ഐ​ജി വി​ജ​യ് കു​മാ​ര്‍ ശ്രീ​ന​ഗ​റി​ല്‍ അ​റി​യി​ച്ചു.

അ​തീ​വ​സു​ര​ക്ഷാ മേ​ഖ​ല​യാ​യ ശ്രീ​ന​ഗ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​യോ​ഗി​ക്ക​പ്പെ​ട്ട ഡി​എ​സ്പി റാ​ങ്കി​ലു​ള്ള ദ​വി​ന്ദ​ര്‍ സിം​ഗാ​ണ്, ജ​മ്മു-​ശ്രീ​ന​ഗ​ര്‍ ഹൈ​വേ​യി​ല്‍ ര​ണ്ടു തീ​വ്ര​വാ​ദി​ക​ള്‍​ക്കൊ​പ്പം യാ​ത്ര ചെ​യ്യ​വെ പി​ടി​യി​ലാ​യ​ത്.

ഹി​സ്ബു​ള്‍ മു​ജാ​ഹു​ദ്ദീ​ന്‍ തീ​വ്ര​വാ​ദി ന​വീ​ദ് ബാ​ബു​വാ​ണു ദ​വി​ന്ദ​റി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്. തെ​ക്ക​ന്‍ കാ​ഷ്മീ​രി​ല്‍ ഒ​ക്ടോ​ബ​റി​ലും ന​വം​ബ​റി​ലു​മാ​യി 11 പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​യാ​ണ് ന​വീ​ദ് ബാ​ബു.