കോ​ട്ട​ക്ക​ൽ: പ്ര​ശ​സ്ത കാ​രി​ക്കേ​ച്ച​റി​സ്റ്റും കേ​ര​ള കാ​ർ​ട്ടൂ​ൺ അ​ക്കാ​ഡ​മി സെ​ക്ര​ട്ട​റി​യു​മാ​യ തോ​മ​സ് ആ​ന്‍റ​ണി അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ കോ​ട്ട​ക്ക​ൽ വെ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

ചി​ത്ര​ക​ലാ പ​രി​ഷ​ത്ത് കോ​ട്ട​ക്ക​ൽ ന​ട​ത്തു​ന്ന ചി​ത്ര​ക​ലാ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ സ്വ​ദേ​ശ​മാ​യി കോ​ട്ട​യ​ത്തു​നി​ന്ന് എ​ത്തി​യ അ​ദ്ദേ​ഹ​ത്തി​ന് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മെ​ട്രോ വാ​ർ​ത്ത എ​ക്സി​ക്യൂ​ട്ടീ​വ് ആ​ർ​ട്ടി​സ്റ്റാ​ണ്. ദീ​ർ​ഘ​കാ​ലം ദീ​പി​ക ദി​ന​പ്പ​ത്ര​ത്തി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച തോ​മ​സ് ആ​ന്‍റ​ണി ഏ​റെ​ക്കാ​ലം കോ​ട്ട​യം പ്ര​സ്ക്ല​ബ് സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു.