ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ പ്ര​മേ​യം പാ​സാ​ക്കാ​നൊ​രു​ങ്ങി കോ​ണ്‍​ഗ്ര​സ് ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ൾ. കേ​ര​ള​ത്തെ മാ​തൃ​ക​യാ​ക്കി​യാ​ണു കോ​ണ്‍​ഗ്ര​സ് ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ നി​യ​മ​സ​ഭ​ക​ൾ പ്ര​മേ​യം പാ​സാ​ക്കു​ന്ന​ത്.

ഇ​തി​നാ​യി പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ങ്ങ​ൾ വി​ളി​ച്ചു ചേ​ർ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. കോ​ണ്‍​ഗ്ര​സ് ഇ​ട​ക്കാ​ല അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വ​ർ​ക്കിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്കു​ക, എ​ൻ​പി​ആ​ർ പു​തു​ക്ക​ൽ നി​ർ​ത്തി​വ​യ്ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണു പ്ര​മേ​യം പാ​സാ​ക്കു​ക.

പൗ​ര​ത്വ നി​യ​മം, പൗ​ര​ത്വ ര​ജി​സ്റ്റ​ർ, ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​ർ എ​ന്നി​വ​യ്ക്കു പു​റ​മേ, സാ​ന്പ​ത്തി​ക സ്ഥി​തി, കാ​ഷ്മീ​രി​ലെ സ്ഥി​തി, യു​എ​സ് ഇ​റാ​ൻ സം​ഘ​ർ​ഷാ​വ​സ്ഥ എ​ന്നി​വ​യും പ്ര​വ​ർ​ത്ത​ക സ​മി​തി ച​ർ​ച്ച ചെ​യ്ത​താ​യി എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ അ​റി​യി​ച്ചു.

സോ​ണി​യ ഗാ​ന്ധി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ എ​കെ ആ​ന്‍റ​ണി, പി ​ചി​ദം​ബ​രം, ആ​ന​ന്ദ് ശ​ർ​മ, പ്രി​യ​ങ്ക ഗാ​ന്ധി, ജോ​തി​രാ​ദി​ത്യ സി​ന്ധ്യ, കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അ​തേ​സ​മ​യം, രാ​ഹു​ൽ ഗാ​ന്ധി യോ​ഗ​ത്തി​നെ​ത്തി​യി​ല്ല.