കൊ​ച്ചി: ജെ​യി​ൻ കോ​റ​ൽ കോ​വ് പൊ​ളി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള ആ​ദ്യ സൈ​റ​ണ്‍ മു​ഴ​ങ്ങി. 10.55-ന് ​ര​ണ്ടാം സൈ​റ​ണ്‍ മു​ഴ​ങ്ങും. മൂ​ന്നാം സൈ​റ​ണ്‍ 10.59-ന്, ​പി​ന്നാ​ലെ സ്ഫോ​ട​നം ന​ട​ക്കും. 11.30-ന് ​എ​ല്ലാ ചെ​റി​യ​വ​ഴി​ക​ളും ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ക്കും. സ​മീ​പ​വാ​സി​ക​ൾ​ക്ക് വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങാ​ൻ അ​നു​വാ​ദം ന​ൽ​കും.

ജ​യി​ൻ കോ​റ​ൽ കോ​വ് ത​ക​ർ​ക്കു​ക എ​ച്ച്ടു​ഒ പോ​ലെ ത​ന്നെ​യെ​ന്നും ജെ​റ്റ് ഡി​മോ​ളി​ഷ​ൻ​സ് എം.​ഡി. ജോ ​ബ്രി​ക്മാ​ൻ പ​റ​ഞ്ഞി​രു​ന്നു. എ​ച്ച്ടു​ഒ പോ​ലെ ത​ന്നെ അ​വ​ശി​ഷ്ടം കാ​യ​ലി​ൽ വീ​ഴി​ല്ല, സ​മീ​പ കെ​ട്ടി​ട​ങ്ങ​ൾ​ക്കു കേ​ടും വ​രി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 51 മീ​റ്റ​ർ ഉ​യ​ര​മു​ള്ള ജെ​യി​നി​ൽ 16 നി​ല​ക​ളാ​ണു​ള്ള​ത്. രാ​വി​ലെ പ​തി​നൊ​ന്നി​നാ​ണ് ഇ​വി​ടെ സ്ഫോ​ട​നം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഉ​പ​യോ​ഗി​ക്കു​ന്ന​ത് 372.8 കി​ലോ സ്ഫോ​ട​ക വ​സ്തു. എ​ട്ടു സെ​ക്ക​ൻ​ഡി​ൽ കെ​ട്ടി​ടം നി​ലം​പൊ​ത്തും.

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ഗോ​ൾ​ഡ​ൻ കാ​യ​ലോ​രം പൊ​ളി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 1.30-ഓ​ടെ പ്ര​ദേ​ശ​ത്തെ എ​ല്ലാ ചെ​റി​യ റോ​ഡു​ക​ളും അ​ട​യ്ക്കും. തു​ട​ർ​ന്ന് 1.55-ന് ​ദേ​ശീ​യ​പാ​ത അ​ട​യ്ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള സൈ​റ​ൻ മു​ഴ​ങ്ങും. ര​ണ്ടി​ന് ഗോ​ൾ​ഡ​ൻ കാ​യ​ലോ​രം സ്ഫോ​ട​ന​ത്തി​ലൂ​ടെ ത​ക​ർ​ക്കും. 2.30-ഓ​ടെ പ്ര​ദേ​ശ​ത്തെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും പു​നഃ​സ്ഥാ​പി​ക്കും.

ഗോ​ൾ​ഡ​ൻ കാ​യ​ലോ​ര​ത്തി​നും 51 മീ​റ്റ​റാ​ണ് ഉ​യ​രം. 16 നി​ല​ക​ൾ. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നാ​ണ് ഇ​വി​ടെ സ്ഫോ​ട​നം. 15 കി​ലോ സ്ഫോ​ട​ക വ​സ്തു​വാ​ണ് ത​ക​ർ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ആ​റു സെ​ക്ക​ൻ​ഡി​ൽ കെ​ട്ടി​ടം നി​ലം​പൊ​ത്തും. ര​ണ്ടു കെ​ട്ടി​ട​ങ്ങ​ളി​ൽ​നി​ന്ന് ഏ​താ​നും മീ​റ്റ​ർ മാ​ത്ര​മാ​ണ് കാ​യ​ലി​ലേ​ക്ക് ദൂ​രം. കെ​ട്ടി​ട​ത്തി​ൻ​റെ അ​വ​ശി​ഷ്ടം കാ​യ​ലി​ലേ​ക്ക് വീ​ഴാ​ത്ത​വി​ധ​മാ​യി​രി​ക്കും കെ​ട്ടി​ടം ത​ക​ർ​ക്കു​ക​യെ​ന്നു പൊ​ളി​ക്ക​ൽ ക​രാ​റേ​റ്റെ​ടു​ത്തി​രി​ക്കു​ന്ന എ​ഡി​ഫ​സ് ക​ന്പ​നി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.