ബീജിങ്: ചൈനയിലെ വുഹാനില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഒരാള്‍ മരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ന്യൂമോണിയ ബാധയെ തുടര്‍ന്നാണ് ഇയാളെ ആശുപത്രയില്‍ പ്രവേശിപ്പിച്ചത്. പുതിയ തരം കോറോണ വൈറസാണ് മരണത്തിന് കാരണമെന്ന് ചൈനീസ് ആരോഗ്യ വകുപ്പ് അറിയിച്ചു.

അതേസമയം രോഗികളുമായി സമ്ബര്‍ക്കം പുലര്‍ത്തിയ 419 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 740 പേര്‍ മെഡിക്കല്‍ നിരീക്ഷണത്തിലാണ്. ഇവരെ മറ്റുള്ളവരുമായി ബന്ധപ്പെടുന്നതില്‍ നിന്നും ആശുപത്രി അധികൃതര്‍ വിലക്കിയിട്ടുണ്ട്. നഗരം അജ്ഞാതമായ വൈറസ് രോഗത്തിന്റെ പിടിയിലാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വുഹാനില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.