ആദ്യ ചിത്രത്തിനു ലഭിക്കുന്ന പ്രതിഫല തുക നിര്‍ഭയ കേസിലെ ആരാച്ചരുടെ മകള്‍ക്ക് നല്‍കുമെന്ന് നടിയും ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ സുകന്യ കൃഷ്ണ. നിര്‍ഭയ കേസിലെ ആരാച്ചാര്‍ പവന്‍ ജല്ലാദിന്റെ മകള്‍ക്ക് വിവാഹസമ്മാനമായി നല്‍കുമെന്നാണ് സുകന്യ അറിയിച്ചിരിക്കുന്നത്.

2012ല്‍ നിര്‍ഭയ അതിക്രൂരമായ കൊല ചെയ്യപ്പെട്ടതു മുതല്‍ ആഗ്രഹിക്കുന്ന കാര്യമാണ് പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കണം എന്നത്. അതിനാല്‍ ശിക്ഷ നടപ്പാക്കാന്‍ മുന്നോട്ട് വന്ന പവന്‍ ജല്ലാദിനോട് ഏറെ ബഹുമാനമുണ്ടെന്നും മനോരമയുമായി നടത്തിയ അഭിമുഖത്തില്‍ സുകന്യ പറഞ്ഞു.

 

ഇക്കാര്യം അദ്ദേഹത്തെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും വളരെയധികം ബുദ്ധിമുട്ടി. അദ്ദേഹത്തിന്റെ നമ്ബര്‍ അങ്ങനെ എല്ലാവര്‍ക്കും ലഭിക്കില്ല. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ എല്ലാ കോളുകളും അദ്ദേഹം സ്വീകരിക്കുന്നില്ല. പിന്നീട് തിരിച്ചു വിളിക്കുകയാണ് പതിവ് എന്നും അറിഞ്ഞു. അദ്ദേഹത്തിന്റെ വിളിക്കായി കാത്തിരിക്കുകയാണ് ഞാന്‍. അദ്ദേഹം സമ്മതിച്ചാല്‍ അന്നു തന്നെ പണം അക്കൗണ്ടിലൂടെ കൈമാറും. സുകന്യ പറയുന്നു.