തി​രു​വ​ന​ന്ത​പു​രം: ബി​ടെ​ക് എ​ന്‍​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന യോ​ഗ്യ​ത​യി​ല്‍ ഇ​ള​വി​ന് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. സം​സ്ഥാ​ന​ത്തെ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളി​ല്‍ നി​ര​വ​ധി സീ​റ്റു​ക​ള്‍ ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് എ​ഐ​സി​ടി​ഇ മാ​ന​ദ​ണ്ഡ​പ്ര​കാ​രം ഇ​ത്ത​ര​ത്തി​ലൊ​രു തീ​രു​മാ​നം.

പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ല്‍ വി​ജ​യി​ക്കു​ന്ന​വ​ര്‍​ക്ക് അ​ടി​സ്ഥാ​ന യോ​ഗ്യ​ത​യാ​യ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി​യി​ല്‍ ഫി​സി​ക്സ്, മാ​ത്‌​സ്, കെ​മി​സ്ട്രി എ​ന്നി​വ​യ്ക്ക് മൊ​ത്ത​മാ​യി 45 ശ​ത​മാ​നം മാ​ര്‍​ക്ക് എ​ന്ന രീ​തി മ​തി ഇ​നി മു​ത​ല്‍ . നി​ല​വി​ല്‍ മാ​ത്‌​സി​നു പ്ര​ത്യേ​ക​മാ​യും മാ​ത്സ്, കെ​മി​സ്ട്രി ,ഫി​സി​ക്സ് എ​ന്നീ വി​ഷ​യ​ങ്ങ​ള്‍​ക്ക് ഒ​ന്നി​ച്ച് 50 ശ​ത​മാ​നം മാ​ര്‍​ക്കു​വേ​ണ​മെ​ന്ന​തു​മാ​യി​രു​ന്നു വ്യ​വ​സ്ഥ. ആ ​വ്യ​വ​സ്ഥ​യി​ലാ​ണ് മാ​റ്റം വ​രു​ത്തു​ന്ന​ത്.