തൃശൂര്‍: പടിഞ്ഞാറെ കോട്ടയിലെ സർക്കാർ മാനസികാരോഗ്യകേന്ദ്രത്തില്‍നിന്ന് മുങ്ങിയ തടവുകാരില്‍ അവസാനത്തെയാളും പിടിയിലായി. എറണാകുളം പുതുവെപ്പ് കുന്നത്തുപടി വീട്ടില്‍ തന്‍സീര്‍ (23) ആണു പിടിയിലായത്. വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതിയാണ് ഇയാള്‍.
ഡിസംബര്‍ 17ന് വൈകിട്ട് എട്ടിനു ഭക്ഷണം കഴിക്കാന്‍ പുറത്തിറക്കിയ സമയത്തായിരുന്നു സുരക്ഷാ ജീവനക്കാരെ അക്രമിച്ച് രോഗിയുള്‍പ്പെടെ ഏഴംഗ സംഘം രക്ഷപ്പെട്ടത്. ഇതില്‍ ആറുപേരെയും കഴിഞ്ഞ മാസംതന്നെ പിടികൂടിയിരുന്നു.