മുംബൈ: പഞ്ചനക്ഷത്ര ഹോട്ടല്‍ കേന്ദ്രീകരിച്ച്‌ പെണ്‍വാണിഭം നടത്തിയ ബോളിവുഡ് നടി അമൃത ദനോഹയും മോഡലായ റിച്ച സിംഗും പൊലീസ് പിടിയില്‍. ഗൊരേഗാവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് വന്‍കിട സെക്‌സ് റാക്കറ്റ് സംഘം പിടിയിലായത്.

ദിന്‍ദോഷി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ആവശ്യക്കാര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ പെണ്‍കുട്ടികളെ എത്തിച്ച്‌ നല്‍കിയെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

സംഘത്തെക്കുറിച്ച്‌ വിവരം ലഭിച്ച പൊലീസ് ആവശ്യക്കാര്‍ എന്ന നിലയില്‍ ഇവരെ സമീപിക്കുകയായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടികളുമായി എത്തിയ സംഘത്തെ പൊലീസ് പിടികൂടി. സെക്‌സ് റാക്കറ്റിന്റെ കൈയില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയതായി പൊലീസ് പറയുന്നു.