ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിന്‍സ് ക്രിസ്തുമസ് ന്യൂ ഇയര്‍ കൂട്ടായ്മ വര്‍ണാഭമായി.
ക്രിസ്തു ത്യാഗത്തിന്റെ സ്‌നേഹ ജ്യാല യാണെന്നും ക്രിസ്തുവിനെ അറിയുന്നവര്‍ സ്‌നേഹത്തിന്റെ മാതൃക രൂപമാണെന്നും ക്രിസ്തുമസ്സ് സന്ദേശം നല്‍കിയായ് ശ്രീ ജോര്‍ജ് …. പറഞ്ഞു.  പ്രൊവിന്‍സ് പ്രസിഡന്റ് ശ്രീ വര്ഗീസ് കയ്യാലക്കകത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നോര്‍ത്ത് അമേരിക്ക ചെയര്‍മാന്‍  ശ്രീ പി. സി. മാത്യു ഉദ്ഘാടന പ്രസംഗം നടത്തി. ലോകം എമ്പാടും പടര്‍ന്നു കിടക്കുന്ന ലോക മലയാളികളുടെ അരുമയായ സംഘടനയാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍. അടുത്ത കാലത്തു ഓ. സി. ഐ മായി ഉണ്ടായ പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായ പങ്കു വഹിക്കുവാന്‍ തങ്ങള്‍ക്കു കഴിഞ്ഞതായി പി. സി. പറഞ്ഞു. ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിളയുടെ നേതൃത്വത്തില്‍ ഇരുപത്തി അഞ്ചു വീടുകള്‍ നിര്‍ധനര്‍ക്ക് നല്‍കുന്നതായി അദ്ദേഹം അറിയിച്ചു.
വൈസ് പ്രസിഡന്റ് സുനില്‍ എഡ്‌വേഡ്, ബിസിനസ് ഫോമാ കോഓര്‍ഡിനേറ്റര്‍ ഷാജി നിറക്കല്‍, ജെയ്‌സി ജോര്‍ജ്, വിമന്‍സ് ഫോറം പ്രസിഡന്റ് മേരി തോമസ് മുതലായവര്‍ പ്രസംഗിച്ചു. കുട്ടികളുടെ വൈറ്റ് എലിഫന്റ് ഗെയിം ആനന്ദകരമായി. കലാപരിപാടികളും ഹൃദ്യമായ സദ്യയും പരിപാടികള്‍ക്ക് കൊഴുപ്പു നല്‍കി. ട്രഷറര്‍ തോമസ് ചെല്ലേത് നന്ദി പ്രകാശിപ്പിച്ചു.  ബിജി എഡ്‌വേഡ്, മാനേജ്മന്റ് സെറിമണി മനോഹരമാക്കി.