വഡോദര: ഗുജറാത്തിലെ വഡോദര ജില്ലയില്‍ വ്യവസായിക മെഡിക്കല്‍ ഗ്യാസ് നിര്‍മ്മാണ കേന്ദ്രത്തിലുണ്ടായ പൊട്ടിത്തെറിയില്‍ എട്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പാഡ്രയിലെ എയിംസ് ഇന്‍ഡസ്ട്രീസ് കമ്ബനിയില്‍ രാവിലെ 11 മണിയോടെയാണ് പൊട്ടിത്തെറി നടന്നതെന്ന് പൊലീസ് അറിയിച്ചു. വന്‍ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയില്‍ അടുത്തുള്ള കെട്ടിടങ്ങളിലെ ജനാലകള്‍ക്കും മറ്റും കേടുപാട് സംഭവിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

പരിക്കേറ്റവരെ വഡോദരയ്ക്കടുത്തുള്ള അത്‌ലാഡറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിലിണ്ടറുകളില്‍ ഗ്യാസ് നിറയ്ക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് നിഗമനം .