തൃ​ശൂ​ര്‍: തൃശൂര്‍ പ​ടി​ഞ്ഞാ​റേ​ക്കോ​ട്ട​യി​ലെ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ​നി​ന്നു ര​ക്ഷ​പ്പെ​ട്ട ത​ട​വു​കാ​രി​ല്‍ അ​വ​സാ​ന​ത്തെ​യാ​ളും പി​ടി​യി​ലാ​യി. എ​റ​ണാ​കു​ളം പു​തു​വെ​പ്പ് കു​ന്ന​ത്തു​പ​ടി വീ​ട്ടി​ല്‍ ത​ന്‍​സീ​ര്‍ (23) ആ​ണു പി​ടി​യി​ലാ​യ​ത്. വി​യ്യൂ​ര്‍ ജ​യി​ലി​ലെ റി​മാ​ന്‍​ഡ് പ്ര​തി​യാ​ണ് ഇ​യാ​ള്‍.

ഡി​സം​ബ​ര്‍ 17ന് ​രാ​ത്രി ഭ​ക്ഷ​ണ​ത്തി​നാ​യി സെ​ല്ലി​ല്‍​നി​ന്നു പു​റ​ത്തി​റ​ക്കി​യ​പ്പോ​ള്‍ ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ചു ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ര​ണ്ടു ന​ഴ്സു​മാ​രെ ഇ​വ​ര്‍ ഡ്യൂ​ട്ടി റൂ​മി​നു​ള്ളി​ല്‍ പൂ​ട്ടി​യി​ട്ടു. സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ച്ചി​രു​ന്ന പോ​ലീ​സു​കാ​ര​നെ​യും ആ​ക്ര​മി​ച്ചു.

പോ​ലീ​സു​കാ​ര​ന്‍റെ ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന​ര പ​വ​ന്‍ വ​രു​ന്ന സ്വ​ര്‍​ണ​മാ​ല​യും വാ​ച്ചും മൊ​ബൈ​ല്‍ ഫോ​ണും കൈ​ക്ക​ലാ​ക്കി​യാ​ണ് പ്ര​തി​ക​ള്‍ ര​ക്ഷ​പ്പെ​ട്ട​ത്. ഇ​തി​ല്‍ ആ​റു​പേ​രെ​യും ക​ഴി​ഞ്ഞ മാ​സം​ത​ന്നെ പി​ടി​കൂ​ടി​യി​രു​ന്നു.