ന്യൂയോര്‍ക്ക് : ജനുവരി 9-ാം തീയതി വ്യാഴാഴ്ച സ്റ്റാറ്റന്‍ ഐലന്റില്‍ നിര്യാതനായ ശ്രീ. കൊച്ചുമ്മന്‍ ഗീവര്‍ഗീസിന്റെ പൊതുദര്‍ശനം ശനി, ഞായര്‍ ദിവസങ്ങളിലായി നടത്തപ്പെടും, സംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ മാത്യ ഇടവകയായ മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ചില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്കു ശേഷം ഫെയര്‍ വ്യൂ സെമിത്തേരിയില്‍.
കൊല്ലം കുണ്ടറ വലിയ കാമ്പിയില്‍ കുടുംബാംഗമാണ് പരേതന്‍. കോതമംഗലം, തോമ്പ്ര കുടുംബാംഗമായ ശ്രീമതി മറിയാമ്മ ഗീവര്‍ഗീസ്(റിട്ടയേര്‍ഡ് നഴ്‌സ് സൗത്ത് ബീച്ച് സൈക്യാട്രിക്ക് സെന്റര്‍) ആണ് സഹധര്‍മ്മിണി. എല്‍ദോ വര്‍ഗീസ് (എഞ്ചിനീയര്‍, ലോംഗ് ഐലന്റ്), സൂസന്‍ മോറിയേല്ലോ(അഭിഭാഷക), ക്രിസ്റ്റഫര്‍ ഗീവര്‍ഗീസ്(ഗ്രാഫിക്ക് എഞ്ചിനീയര്‍, ന്യൂയോര്‍ക്ക്, എന്നിവര്‍ മക്കളാണ്. പൗളീന്‍, മൈക്കിള്‍, ജൂഡി എന്നിവര്‍ മരുമക്കളും ക്ലെയര്‍, ടോം, ഏരിയാന, ഇസബെല്ല, പിയറ എന്നിവര്‍ കൊച്ചു മക്കളുമാണ്.
മറിയാമ്മ ഫ്രാന്‍സിസ്, കൊച്ചുകോശി കൊച്ചുമ്മന്‍, സാറാമ്മ കോശി, കൊച്ചുമ്മന്‍ കൊച്ചുമ്മന്‍ കാമ്പിയില്‍(ന്യൂയോര്‍ക്ക്) എന്നിവര്‍ സഹോദരങ്ങളാണ്.
ഇന്‍ഡ്യന്‍ എയര്‍ഫോഴ്‌സില്‍ ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതമാരംഭിച്ച കൊച്ചുമ്മന്‍ ഗീവര്‍ഗീസ് 12 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് 1973-ല്‍ അമേരിക്കയില്‍ ഇമിഗ്രന്റായി എത്തുന്നത്. ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റിയില്‍ 30 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനു ശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. അമേരിക്കയിലെ പ്രഥമ മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയമായ സ്റ്റാറ്റന്‍ ഐലന്റ് മോര്‍ ഗ്രിഗോറിയോസ് പള്ളിയുടെ സ്ഥാപകാംഗങ്ങളില്‍ ഒരാളാണ്. ഇടവകയുടെയും സമൂഹത്തിന്റെയും വളര്‍ച്ചയ്ക്കായി നിസ്തുല സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു. സാമൂഹ്യ-സാംസ്‌ക്കാരിക-എക്യൂമെനിക്കല്‍ മേഖലകളില്‍ എല്ലാം സജീവ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം.
പൊതുദര്‍ശനം ശനിയാഴ്ച 4PM-9PM വരെയും ഞായറാഴ്ച 3PM-7PM വരെയും മാത്യു ഫ്യൂണറല്‍ ഹോമില്‍ വെച്ച് നടത്തപ്പെടും. തിങ്കളാഴ്ച രാവിലെ 9 മണിക്ക് പള്ളിയില്‍ ആരംഭിക്കുന്ന ശുശ്രൂഷകള്‍ക്കു ശേഷം ഫെയര്‍വ്യൂ സെമിത്തേരിയില്‍ സംസ്‌ക്കരിക്കും.
വിലാസം
1. മാത്യൂ ഫ്യൂണറല്‍ ഹോം,
2508 വിക്റ്ററി ബില്‍ഡിംഗ്,
സ്‌റ്റേറ്റന്‍ ഐലന്റ്, ന്യൂയോര്‍ക്ക് 10314
(ശനിയാഴ്ച 4PM-9PM, ഞായറാഴ്ച 3PM-7PM)
2.മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച്, 175 ബ്രിലി അവന്യൂ,, സ്‌റ്റേറ്റന്‍ ഐലന്റ്, ന്യൂയോര്‍ക്ക് .10314(തിങ്കളാഴ്ച (9AM).
3. ഫെയ്ല്‍വ്യൂ സെമിത്തേരി, 1852 വിക്റ്ററി ബില്‍ഡിംഗ്, സ്റ്റേറ്റന്‍ ഐലന്റ് ന്യൂയോര്‍ക്ക് 10314(തിങ്കളാഴ്ച 11AM)