ദുബൈ: വീട്ടില്‍ മയക്കുമരുന്നിന് അടിമയായ കുടുംബാംഗങ്ങളുടെ വിവരം മറച്ചുവെക്കരുതെന്ന് ദുബൈ പൊലീസ്. ഇത്തരത്തിലുള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍ അധികാരികളെ അറിയിച്ച് ഫലപ്രദമായ പുനരധിവാസ ചികിത്സ ഉറപ്പാക്കി ജീവിതത്തിലേക്ക് തിരികെയെത്തിക്കണമെന്ന് ദുബൈ പൊലീസ് പറഞ്ഞു .
ലഹരി അടിമയാണെന്ന വിവരം പുറത്തറിഞ്ഞാല്‍ ഉണ്ടാവുന്ന നാണക്കേട് ഭയന്ന് പലരും ഇക്കാര്യം മറച്ചുവെക്കുകയാണ് . ഇത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള എല്ലാ സാധ്യതകളും ഇതോടെ അടഞ്ഞേക്കാമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു . സമൂഹത്തിന്റെ പിന്തുണയോടുകൂടി മാത്രമേ മയക്കുമരുന്നിനെതിരായ പോരാട്ടം വിജയിക്കുകയുള്ളുവെന്നും ദുബൈ പൊലീസ് ഹിമായ ഇന്റര്‍നാഷനല്‍ സെന്റര്‍ മാനേജര്‍ കേണല്‍ അബ്ദുല്ല മതാര്‍ അല്‍ ഖയാത് പറഞ്ഞു.