കൊട്ടാരക്കര : അര്‍ഹമായ സഹായങ്ങള്‍ അനുവദിക്കാതെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ ഞെക്കിക്കൊല്ലുകയാണെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ .കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജി.എസ്.ടി. നടപ്പാക്കിയതിലൂടെ നികുതിവരുമാനം കുറച്ചു.

പ്രളയ ദുരിത സഹായം മറ്റു സംസ്ഥാനങ്ങള്‍ക്കെല്ലാം നല്‍കിയിട്ടും കേരളത്തെ കേന്ദ്രം ഒഴിവാക്കി. വായ്പയെടുക്കുന്നതിനുള്ള പരിധി കുറച്ചു. ഹൈവേ വികസനത്തിനുള്‍പ്പെടെ ഒന്നിനും ഫണ്ട് നല്‍കാതെ കേന്ദ്രം കേരളത്തെ തഴയുമ്ബോഴും സംസ്ഥാനം സ്വന്തം നിലയ്ക്ക് കിഫ്ബി പോലുള്ള പദ്ധതികളിലൂടെ വികസനം നടപ്പാക്കുകയാണെന്ന്‌ മന്ത്രി പറഞ്ഞു. അയിഷാപോറ്റി എം.എല്‍.എ. അധ്യക്ഷത വഹിച്ചു.