മ​ര​ടി​ൽ സ്ഫോ​ട​നം ന​ട​ക്കു​ന്ന ഫ്ളാ​റ്റു​ക​ളു​ടെ 200 മീ​റ്റ​ർ ചു​റ്റ​ള​വി​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള നി​രോ​ധ​നാ​ജ്ഞ ക​ര, ജ​ലം, വാ​യു മാ​ർ​ഗ​ങ്ങ​ൾ​ക്കും ബാ​ധ​ക​മാ​യി​രി​ക്കു​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ണു നി​രോ​ധ​നാ​ജ്ഞ. സ്ഫോ​ട​നം കാ​ണേ​ണ്ട​വ​ർ​ക്ക് 200 മീ​റ്റ​റി​ന് പു​റ​ത്തു​നി​ന്നു കാ​ണാ​ൻ അ​നു​വാ​ദ​മു​ണ്ടെ​ന്നു ക​ള​ക്ട​ർ പ​റ​ഞ്ഞു. ഡ്രോ​ണു​ക​ൾ​ക്കു വി​ല​ക്കു​ണ്ട്.

രാ​വി​ലെ മു​ത​ൽ പ​രി​സ​ര​വാ​സി​ക​ളെ ഒ​ഴി​പ്പി​ക്കും. 7.30 മു​ത​ൽ മു​ൻ നി​ശ്ച​യി​ച്ച പ്ര​കാ​ര​മു​ള്ള പി​ക്അ​പ് പോ​യി​ന്‍റു​ക​ളി​ൽ​നി​ന്ന് ആ​ളു​ക​ൾ​ക്കു ബ​സി​ൽ ക​യ​റാം. ഇ​തി​നാ​യി പ്ര​ത്യേ​ക ബ​സു​ക​ൾ സ​ജീ​ക​രി​ച്ചി​ട്ടു​ണ്ട്. മാ​റു​ന്ന​വ​ർ​ക്ക് താ​ൽ​കാ​ലി​ക​മാ​യി ത​ങ്ങാ​ൻ എ​സ്എ​ച്ച് കോ​ള​ജി​ലും ഫി​ഷ​റീ​സ് കോ​ള​ജി​ലും സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. മു​തി​ർ​ന്ന​വ​ർ​ക്കും വൈ​ദ്യ​സ​ഹാ​യം ആ​വ​ശ്യ​മാ​യ​വ​ർ​ക്കും പ്ര​ത്യേ​കം യാ​ത്രാ സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നു​മു​ന്പ് വീ​ട്ടി​ലെ വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ക്ക​ണ​മെ​ന്നും ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ഓ​ഫ് ചെ​യ്യ​ണ​മെ​ന്നും പൊ​ടി​ശ​ല്യം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും ഭ​ദ്ര​മാ​യി അ​ട​യ്ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ സു​ര​ക്ഷി​ത​മാ​യി കൊ​ണ്ടു​പോ​കേ​ണ്ട​ത് വീ​ട്ടു​കാ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. സ്ഫോ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ആ​ളു​ക​ൾ ഒ​ഴി​ഞ്ഞു​പോ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി റ​വ​ന്യൂ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ല്ലാ വീ​ടു​ക​ളും പ​രി​ശോ​ധി​ക്കും.

രാ​വി​ലെ 10.15 മു​ത​ൽ ഇ​ട​വി​ട്ട് ആ​റ് സൈ​റ​ണു​ക​ൾ മു​ഴ​ങ്ങും. സ്ഫോ​ട​ന​ത്തി​നു​ശേ​ഷം ഉ​ണ്ടാ​കു​ന്ന പൊ​ടി​പ​ട​ല​ങ്ങ​ൾ നീ​ക്കം​ചെ​യ്യാ​ൻ മ​ര​ട് ന​ഗ​ര​സ​ഭ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. ജി​ല്ലാ ഭ​ര​ണ​നേ​തൃ​ത്വം അ​തി​നു​വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ചെ​യ്യും. രാ​വി​ല​ത്തെ സ്ഫോ​ട​ന​ങ്ങ​ൾ ക​ഴി​ഞ്ഞാ​ൽ ഞാ​യ​റാ​ഴ്ച പൊ​ളി​ക്കു​ന്ന ഗോ​ൾ​ഡ​ണ്‍ കാ​യ​ലോ​ര​ത്തി​ന്‍റെ മോ​ക്ഡ്രി​ൽ ന​ട​ത്തും.

ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഇ​തി​നോ​ട​കം ഒ​രു​ക്കി​ക്ക​ഴി​ഞ്ഞു. ആം​ബു​ല​ൻ​സും ആ​രോ​ഗ്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​രെ​യും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. മ​ര​ട് ന​ഗ​ര​സ​ഭ​യി​ൽ ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​ക്കും. സി​സി​ടി​വി കാ​മ​റ​ക​ൾ വ​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​ഴി ത​ത്സ​മ​യം ക​ണ്‍​ട്രോ​ൾ റൂ​മി​ലും സ്ഫോ​ട​നം കാ​ണാം. ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ത്ര​മാ​യി​രി​ക്കും ഇ​വി​ടെ ഉ​ണ്ടാ​കു​ക.