മലങ്കര സുറിയാനി കത്തോലിക്കാ സഭ അമേരിക്ക & കാനഡ ഭദ്രാസന അധ്യക്ഷന്‍ അഭിവന്ദ്യ ഫിലിപ്പോസ് മാര്‍ സ്‌തോഫാനോസ് മെത്രാപ്പോലിത്തയുടെ പിതാവ് ടി.എം. ഫിലിപ്പ് തോട്ടത്തില്‍ (104) നിര്യാതനായി. സംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ പത്തിന് കരിമ്പനാംകുഴി സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയില്‍. സംസ്‌ക്കാര ശുശ്രൂഷകള്‍ക്ക് മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമിസ് നേതൃത്വം നല്‍കും.