ന്യൂ​ഡ​ല്‍​ഹി: എ​ണ്‍​പ​താം പി​റ​ന്നാ​ള്‍ ആ​ഘോ​ഷി​ക്കു​ന്ന പി​ന്ന​ണി ഗാ​യ​ക​ന്‍ കെ.​ജെ.​ശേു​ദാ​സി​ന് പി​റ​ന്നാ​ള്‍ ആ​ശം​സ​ക​ളു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി. സ്വ​ര​മാ​ധു​ര്യം നി​റ​ഞ്ഞ​തും ആ​ത്മാ​വി​നെ തൊ​ട്ടു​ണ​ര്‍​ത്തു​ന്ന​തു​മാ​ണ് യേ​ശു​ദാ​സി​ന്‍റ സം​ഗീ​ത​മെ​ന്ന് മോ​ദി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. ആ​ബാ​ല​വൃ​ദ്ധം ജ​ന​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഗീ​തം ഏ​റ്റെ​ടു​ക്കാ​ന്‍ കാ​ര​ണ​മി​താ​ണ്. ഇ​ന്ത്യ​ന്‍ സം​സ്കാ​ര​ത്തി​ന് വി​ല​പ​പ്പെ​ട്ട സം​ഭാ​വ​ന​ക​ളാ​ണ് അ​ദ്ദേ​ഹം ന​ല്‍​കി​യ​തെ​ന്നും മോ​ദി കു​റി​ച്ചു.

അ​റു​പ​തു വ​ര്‍​ഷം നീ​ണ്ട ച​ല​ച്ചി​ത്ര സം​ഗീ​ത യാ​ത്ര​യി​ല്‍ അ​ര​ല​ക്ഷ​ത്തി​ലേ​റെ ഗാ​ന​ങ്ങ​ളാ​ണ് യോ​ശു​ദാ​സി​ന്‍റെ ശ​ബ്ദ​ത്തി​ല്‍ ന​മ്മ​ള്‍ കേ​ട്ട​ത്. മ​ല​യാ​ളി​യു​ടെ എ​ല്ലാ ജീ​വി​ത​ഘ​ട്ട​ത്തി​ലും ഈ ​ശ​ബ്ദം ന​മ്മു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

1961 ന​വം​ബ​ര്‍ 14ന് ​”കാ​ല്‍​പാ​ടു​ക​ള്‍’ എ​ന്ന സി​നി​മ​യ്ക്കാ​യി ജാ​തി​ഭേ​ദം മ​ത​ദ്വേ​ഷം എ​ന്ന കീ​ര്‍​ത്ത​നം പാ​ടി ച​ല​ച്ചി​ത്ര പി​ന്ന​ണി രം​ഗ​ത്തു തു​ട​ക്കം കു​റി​ച്ച യേ​ശു​ദാ​സി​ന്‍റെ സ്വ​ര​രാ​ഗ ഗം​ഗാ പ്ര​വാ​ഹം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.