ന്യൂ​ഡ​ല്‍​ഹി: കാ​ഷ്മീ​രി​ല്‍ ഇ​ന്‍റ​ര്‍‌​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍​ക്ക്‌ ഉ​ള്‍​പ്പെ​ടെ നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി​യ​ത് ഉ​ട​ന്‍ പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി. ഏ​ഴ് ദി​വ​സ​ങ്ങ​ള്‍ കൂ​ടു​മ്ബോ​ള്‍ നി​യ​ന്ത്ര​ണം അ​വ​ലോ​ക​നം ചെ​യ്യ​ണ​മെ​ന്നും സു​പ്രീം കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ഏ​ക​പ​ക്ഷീ​യ​മാ​യ അ​ധി​കാ​ര പ്ര​യോ​ഗ​ങ്ങ​ളി​ലൂ​ടെ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ള്‍ റ​ദ്ദാ​ക്കാ​നാ​വി​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് ക​ന​ത്ത തി​രി​ച്ച​ടി ന​ല്‍​കി​ക്കൊ​ണ്ടാ​ണ് സു​പ്രീം കോ​ട​തി വി​ധി.

ഇ​ന്‍റ​ര്‍​നെ​റ്റി​നു​ള്ള അ​വ​കാ​ശം അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​നു​ള്ള മൗ​ലി​ക അ​വ​കാ​ശ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​താ​ണെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​നം ആ​വി​ഷ്ക്കാ​ര സ്വ​ത​ന്ത്ര്യ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍​പ്പെ​ടു​ന്ന​താ​ണ്. സാ​ഹ​ച​ര്യ​ങ്ങ​ള്‍​ക്ക് ആ​നു​പാ​തി​ക​മാ​യി വേ​ണം ഇ​ന്‍റ​ര്‍​നെ​റ്റ് വി​ല​ക്കാ​ന്‍. അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് വി​ല​ക്ക് അ​നു​വ​ദ​നീ​യ​മ​ല്ല. കാ​ഷ്മീ​രി​ല്‍ സു​ര​ക്ഷ​യും സ്വാ​ത​ന്ത്ര്യ​വും തു​ല്യ​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും സു​പ്രീം കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

ജ​സ്റ്റീ​സ് എ​ന്‍.​വി ര​മ​ണ അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് വി​ധി പ​റ​ഞ്ഞ​ത്. ജ​സ്റ്റീ​സു​മാ​രാ​യ ആ​ര്‍. സു​ഭാ​ഷ് റെ​ഡ്ഡി, ബി. ​ആ​ര്‍ ഗ​വാ​യ് എ​ന്നി​വ​രാ​യി​രു​ന്നു ബെ​ഞ്ചി​ലെ മ​റ്റം​ഗ​ങ്ങ​ള്‍. വാ​ര്‍​ത്താ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ള്‍ വി​ച്ഛേ​ദി​ച്ച​ത്, ഇ​ന്റ​ര്‍​നെ​റ്റ് ബ​ന്ധം റ​ദ്ദാ​ക്കി​യ​ത് ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​യെ ചോ​ദ്യം ചെ​യ്തു​ള്ള ഹ​ര്‍​ജി യി​ലാ​ണ് സു​പ്ര​ധാ​ന വി​ധി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദ്, കാ​ഷ്മീ​ര്‍ ടൈം​സ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഡി​റ്റ​ര്‍ അ​നു​രാ​ധ ഭാ​സി​ന്‍ എ​ന്നി​വ​രാ​യി​രു​ന്നു ഹ​ര്‍​ജി​ക്കാ​ര്‍.