കാ​ഷ്മീ​രി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ചോ​ദ്യം ചെ​യ്തു​ള്ള ഹ​ർ​ജി​ക​ളി​ൽ സു​പ്രീം കോ​ട​തി ഇ​ന്ന് വി​ധി​പ​റ​യും. ജ​സ്റ്റീ​സ് എ​ൻ.​വി ര​മ​ണ അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് വി​ധി പ​റ​യു​ന്ന​ത്. ജ​സ്റ്റി​സു​മാ​രാ​യ ആ​ർ. സു​ഭാ​ഷ് റെ​ഡ്ഡി, ബി. ​ആ​ർ ഗ​വാ​യ് എ​ന്നി​വ​രാ​ണ് ബെ​ഞ്ചി​ലെ മ​റ്റം​ഗ​ങ്ങ​ൾ.

രാ​വി​ലെ 10.30നാ​ണ് വി​ധി പ​റ​യു​ക. വാ​ർ​ത്താ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ൾ വി​ച്ഛേ​ദി​ച്ച​ത്, ഇ​ന്റ​ർ​നെ​റ്റ് ബ​ന്ധം റ​ദ്ദാ​ക്കി​യ​ത് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​യെ ചോ​ദ്യം ചെ​യ്താ​ണ് ഹ​ർ​ജി​ക​ൾ. കോ​ൺ​ഗ്ര​സ് നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദ്, കാ​ഷ്മീ​ർ ടൈം​സ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഡി​റ്റ​ർ അ​നു​രാ​ധ ഭാ​സി​ൻ എ​ന്നി​വ​രാ​ണ് ഹ​ർ​ജി​ക്കാ​ർ.