ന്യൂ​ഡ​ല്‍​ഹി: ജെ​എ​ന്‍​യു സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​മ​ര​ത്തി​ല്‍ ഐ​ക്യ​ദാ​ര്‍​ഡ്യം പ്ര​ഖ്യാ​പി​ച്ചു പ​ങ്കെ​ടു​ത്ത ബോ​ളി​വു​ഡ് ന​ടി ദീ​പി​ക പ​ദു​കോ​ണി​ന്‍റെ പ​ര​സ്യ ചി​ത്രം കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ച്ചു. കേ​ന്ദ്ര നൈ​പു​ണ്യ വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ്കി​ല്‍ ഇ​ന്ത്യ​ക്കു വേ​ണ്ടി​യു​ള്ള പ്ര​മോ​ഷ​ണ​ല്‍ വീ​ഡി​യോ ആ​ണ് പി​ന്‍​വ​ലി​ച്ച​ത്. ആ​സി​ഡ് ആ​ക്ര​ണ​ത്തി​ന് ഇ​ര​യാ​യ​വ​രെ​ക്കു​റി​ച്ചും സ്കി​ല്‍ ഇ​ന്ത്യ​യെ​ക്കു​റി​ച്ചും ദീ​പി​ക സം​സാ​രി​ക്കു​ന്ന​താ​യി​രു​ന്നു വീ​ഡി​യോ​യു​ടെ ഉ​ള്ള​ട​ക്കം.

സ്കി​ല്‍ ഇ​ന്ത്യ​ക്ക് വേ​ണ്ടി ദീ​പി​ക പ​ദു​കോ​ണി​ന്‍റെ വീ​ഡി​യോ ബു​ധ​നാ​ഴ്ച​യാ​ണ് റി​ലീ​സ് ചെ​യ്ത​ത്. എ​ന്നാ​ല്‍, ചൊ​വ്വാ​ഴ്ച രാ​ത്രി ദീ​പി​ക ജ​ഐ​ന്‍​യു​വി​ല്‍ സ​മ​രം ചെ​യ്ത വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം അ​ണി നി​ര​ന്ന​തോ​ടെ ഇ​ന്ന് ഇ​തു പി​ന്‍​വ​ലി​ക്കു​ക​യാ​യി​രു​ന്നു. കേ​ന്ദ്ര തൊ​ഴി​ല്‍ മ​ന്ത്രാ​ല​യ​ത്തി​ല്‍ ഉ​ള്‍​പ്പ​ടെ ഈ ​പ്ര​മോ​ഷ​ണ​ല്‍ വീ​ഡി​യോ പ്ര​ചാ​ര​ണ​ത്തി​ന് ന​ല്‍​കി​യി​രു​ന്നു. ഇ​തും പി​ന്‍​വ​ലി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ല്‍, ഇ​തേ​ക്കു​റി​ച്ചു ചോ​ദി​ച്ച​പ്പോ​ള്‍ വീ​ഡി​യ ദൃ​ശ്യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​യ്ക്കും വി​ല​യി​രു​ത്ത​ലി​നും വേ​ണ്ടി മാ​റ്റി വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് കേ​ന്ദ്ര നൈ​പു​ണ്യ വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം. 45 മി​നി​റ്റ് ദൈ​ര്‍​ഘ്യ​മു​ണ്ടാ​യി​രു​ന്ന വീ​ഡി​യോ​യി​ല്‍ എ​ല്ലാ പൗ​ര​ന്‍​മാ​ര്‍​ക്കും തു​ല്യ അ​വ​കാ​ശ​ങ്ങ​ള്‍ ല​ഭി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചാ​ണു ദീ​പി​ക സം​സാ​രി​ക്കു​ന്ന​ത്. ദീ​പി​ക​യു​ടെ പു​തി​യ സി​നി​മ​യാ​യ ചാ​പ​കി​ല്‍ ഒ​രു ആ​സി​ഡ് ആ​ക്ര​ണ​ത്തി​ന്‍റെ ഇ​ര​യാ​യാ​ണ് അ​വ​ര്‍ അ​ഭി​ന​യി​ക്കു​ന്ന​ത്. അ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​വ​രെ​ക്കു​റി​ച്ചും വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്നു​ണ്ട്.

പ്ര​മോ​ഷ​ണ​ല്‍ വീ​ഡി​യോ റി​ലീ​സ് ചെ​യ്യു​ന്ന​തി​ന് മു​ന്‍​പ് ദീ​പി​ക ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നെ നൈ​പു​ണ്യ വി​ക​സ​നം മ​ന്ത്രാ​ല​യം അ​ഭി​ന​ന്ദി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ദീ​പി​ക​യു​മാ​യി സ്കി​ല്‍ ഇ​ന്ത്യ​യ്ക്ക് ഔ​ദ്യോ​ഗി​ക ക​രാ​ര്‍ ഒ​ന്നു​മി​ല്ലെ​ന്നാ​ണ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം. സ്കി​ല്‍ ഇ​ന്ത്യ​ക്ക് വേ​ണ്ടി വി​വി​ധ സി​നി​മ പ്ര​വ​ര്‍​ത്ത​ക​രി​ല്‍ നി​ന്നും മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​ന്നും പ്ര​ചാ​ര​ണ സാ​ധ്യ​ത​ക​ള്‍ ആ​രാ​ഞ്ഞി​രു​ന്നു. ദീ​പി​ക​യു​ടെ പു​തി​യ ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​താ​ക്ക​ളും സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്കി​ല്‍ ഇ​ന്ത്യ​യു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി സ​മീ​പി​ച്ചി​രു​ന്നു എ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.