നടിയും മകളുമായ മഹാലക്ഷ്മിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി പിതാവും മൃദംഗ വിദ്വാനുമായ സര്‍വേശ്വരന്‍. അച്ഛനമ്മമാരെ സംബന്ധിച്ച്‌ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് മക്കളുടെ വിവാഹം. പെണ്‍മക്കളുടേതാണെങ്കില്‍ വിവാഹം കഴിയുവോളം ആധി കലര്‍ന്ന സന്തോഷമായിരിക്കും. ഏതൊരു അച്ഛനെയും പോലെ ആഢംബരപൂര്‍വ്വമാണ് നടി മഹാലക്ഷ്മയുടെ വിവാഹം സര്‍വേശ്വരന്‍ ഗണേശന്‍ നടത്തിയത്. എന്നാല്‍ മകളുടെ വിവാഹസദ്യ തങ്ങളുടെ സംഭാവനയാണെന്ന് പ്രശസ്തയായ ഒരു അമ്മയും മകളും പ്രചരിപ്പിച്ചത് സര്‍വേശ്വരനെ ചെറുതായൊന്നുമല്ല നോവിച്ചത്. ഡിസംബറില്‍ ആയിരുന്നു വയനാട് സ്വദേശിയായ നിര്‍മല്‍ കൃഷ്ണയുമായി മഹാലക്ഷ്മിയുടെ വിവാഹം.

സര്‍വേശ്വരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്,

‘എത്രയും സ്നേഹം നിറഞ്ഞ എന്‍റെ സുഹൃത്തുക്കളെ,
ഞങ്ങളുടെ മകളുടെ കല്യാണത്തിന് പങ്കെടുക്കുകയും അവരെ അനുഗ്രഹിക്കുകയും ആശീര്‍വദിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദിയും കടപ്പാടും സ്നേഹവും വിനയപുരസ്സരം അറിയിച്ചു കൊള്ളട്ടെ, ഒത്തിരി ആള്‍ക്കാരെ വിളിക്കാന്‍ വിട്ടുപോയി, മനപ്പൂര്‍വം അല്ലെന്നും സദയം ക്ഷമിക്കുമെന്നും വിശ്വസിക്കുന്നു. ഈ സന്തോഷത്തോടൊപ്പം കല്യാണ ക്ഷണക്കത്തില്‍ പ്രത്യേകം പറഞ്ഞിരുന്നു സംഭാവനകള്‍ സ്വീകരിക്കുകയില്ലെന്നും. അത് ഞങ്ങള്‍ പാലിക്കുകയും ചെയ്തു.
പക്ഷെ കല്യാണമണ്ഡപത്തില്‍വെച്ചു തന്നെ കുടുംബത്തിലെ ഞങ്ങള്‍ ആരുമറിയാതെ, ഞങ്ങളുടെ അനുവാദമില്ലാതെ വിവാഹമംഗള കര്‍മത്തിലുണ്ടായിരുന്ന ഒരുവ്യക്തി ഞങ്ങള്‍ക്കൊക്കെ വളരെ വേദനയും വിഷമവും അപമാനവും ഉണ്ടാക്കുന്നവിധത്തില്‍ വിവാഹസദ്യ സംഭാവനചെയ്തത് താനാണ് എന്ന് പറഞ്ഞു (ശെരിക്കും കല്യാണസദ്യയുടെ മുഴുവന്‍ സാമ്ബത്തിക ഇടപാടും ഞാന്‍ തീര്‍ത്തിരുന്നു ) പലരില്‍ നിന്ന് പൈസ പിരിക്കുകയും ഞങ്ങളെ സമൂഹത്തിന്‍റെ മുന്നില്‍ നാണം കെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഞങ്ങളില്‍ ആരുമറിയാതെ ഞങ്ങള്‍ക്കുണ്ടായിരിക്കുന്ന മാനഹാനിക്ക് ആരില്‍ നിന്നൊക്കെ അവര്‍ പൈസ വാങ്ങിയിട്ടുണ്ടോ അവര്‍ക്കൊക്കെ തിരികെ നല്‍കി നിരുപാധികം ചെയ്തു പോയ തെറ്റിന് പരസ്യമായി മാപ്പു ചോദിക്കണമെന്ന് വിനീതമായി ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
ആവശ്യമായി വന്നാല്‍ ഇതില്‍ കൂടുതല്‍ എല്ലാ തെളിവുകളോടും ഏതു മാധ്യമത്തിന് മുന്നില്‍ വന്നു എന്‍റെ നിരപരാധിത്തം തെളിയിക്കാന്‍ ഞാന്‍ തയ്യാറാണ്.
ഇതില്‍ ഞാന്‍ പറഞ്ഞിരിക്കുന്നത് നൂറു ശതമാനം ശരിയാണ്. എന്തെങ്കിലും സംശയം ഉള്ളവര്‍ക്ക് നേരില്‍ ബന്ധപ്പെടാം ഫോണ്‍ നമ്ബര്‍ (0091 9447163278)
വളരെഏറെ വിഷമത്തോടെ വിനയത്തോടെ
സര്‍വേശ്വരന്‍
കലാസാഗര്‍. വലിയവിള. തിരുമല പി ഓ
തിരുവനന്തപുരം 695006′