ച​ണ്ഡി​ഗ​ഡ്: ബ​ലാ​ത്സം​ഗം ഉ​ൾ​പ്പ​ടെ​യു​ള്ള ക്രൂ​ര​കൃ​ത്യ​ങ്ങ​ൾ​ക്ക് അ​തി​വേ​ഗ വി​ചാ​ര​ണ ഒ​രു​ക്കാ​ൻ ത​യാ​റാ​യി പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ. ഇ​തി​നാ​യി മാ​ത്രം ഏ​ഴ് അ​തി​വേ​ഗ വി​ചാ​ര​ണ കോ​ട​തി​ക​ൾ സ്ഥാ​പി​ക്കാ​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​ഞ്ചാ​ബ്-​ഹ​രി​യാ​ന ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.

ഇ​ത്ത​രം കേ​സു​ക​ളി​ലെ ഇ​ര​ക​ൾ​ക്ക് നീ​തി വൈ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും കോ​ട​തി​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ​ശ്ചാ​ത്ത​ല സൗ​ക​ര്യം ഒ​രു​ക്കാ​മെ​ന്ന് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു​വെ​ന്നും ഉ​പ​മു​ഖ്യ​മ​ന്ത്രി സു​ക്ബീ​ർ സിം​ഗ് ബാ​ദ​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ബ​ലാ​ത്സം​ഗ കേ​സു​ക​ളി​ലും മ​റ്റ് ക്രി​മി​ന​ൽ കേ​സു​ക​ളി​ലും ഇ​ര​ക​ൾ​ക്ക് നീ​തി വൈ​കു​ന്ന​താ​ണ് കു​റ്റ​കൃ​ത്യ​ങ്ങ​ൾ പെ​രു​കാ​നു​ള്ള പ്ര​ധാ​ന​കാ​ര​ണ​മെ​ന്നാ​ണ് പൊ​തു​വേ​യു​ള്ള വി​മ​ർ​ശ​നം. ഇ​ത് ശ​രി​വ​ച്ചാ​ണ് നീ​തി നി​ഷേ​ധം ഒ​ഴി​വാ​ക്കാ​ൻ പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​വ​ന്നി​രി​ക്കു​ന്ന​ത്.