കോ​ഴി​ക്കോ​ട്: എ​ച്ച് 1 എ​ൻ 1 ഭീ​തി​യെ​ത്തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ മു​ക്കം ന​ഗ​ര​സ​ഭ​യ്ക്ക് കീ​ഴി​ൽ വ​രു​ന്ന എ​ല്ലാ സ്കൂ​ളു​ക​ൾ​ക്കും ജി​ല്ലാ ഭ​ര​ണ​കൂ​ടം ര​ണ്ടു ദി​വ​സ​ത്തെ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ആം​ഗ​ന​വാ​ടി​ക​ൾ​ക്കും മ​ദ്ര​സ​ക​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചി​ട്ടു​ണ്ട്.

കാ​​​ര​​​ശേ​​​രി ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ആ​​​ന​​​യാംകു​​​ന്ന് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അധ്യാപകർക്കും കൂട്ടത്തോടെ പനി ബാധിച്ചതോടെ സ്കൂൾ രണ്ടു ദിവസത്തേക്ക് അടച്ചിരുന്നു. ഇവരുടെ രക്തസാമ്പിൾ പരിശോധിച്ചപ്പോൾ മൂന്ന് വിദ്യാർഥികൾക്കും ഒരു അധ്യാപികയ്ക്കും എച്ച് 1 എൻ 1 പനി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പനി പടരാതിരിക്കാൻ മുക്കം നഗരസഭയ്ക്ക് കീഴിലെ മുഴുവൻ സ്കൂളുകളും അടയ്ക്കാൻ അധികൃതർ തീരുമാനിച്ചത്.

എച്ച് 1 എൻ 1 പനി കണ്ടെത്തിയ ആനയാംകുന്ന് ഹയർ സെക്കൻഡറി സ്കൂളിൽ ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തിയിരുന്നു. പനി പടരാതിരിക്കാൻ ആവശ്യമായ മുന്നൊരുക്കങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്ന് ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.