കാനഡ സ്പിരിച്ചല്‍ ഗ്രൂപ്പിന്റെ(CSG) ആഭിമുഖ്യത്തില്‍ 2020 ഏപ്രില്‍ 4 (ശനിയാഴ്ച) ബൈബിള്‍ ക്വിസ് മത്സരം കാനഡയിലെ 26  പട്ടണങ്ങളിലായി  നടത്തപ്പെടുന്നു. ബൈബിളിലെ ഉല്പത്തി മുതല്‍ ആവര്‍ത്തന പുസ്തകം വരെയും പുതിയ   നിയമത്തിലെ യാക്കോബ് മുതല്‍ യൂദാ വരെയുള്ള ലേഖനങ്ങളില്‍   നിന്നാണ്  ചോദ്യങ്ങള്‍. 50 ചോദ്യങ്ങള്‍ അടങ്ങിയ ഈ മത്സരം 30 മിനിറ്റാണ് ഉത്തരം എഴുതുവാനുള്ള സമയം. മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് ആകര്‍ഷകമായ ക്യാഷ് െ്രെപസും ഇതിന്റെ സംഘാടകര്‍ ഒരുക്കിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക
പാസ്റ്റര്‍ ജോബിന്‍ പി മത്തായി (437) 9954346