താമ്പ: കോലഞ്ചേരി പട്ടിമറ്റം പാലിയത്ത് കോരത് വര്‍ക്കി (93) നിര്യാതനായി. മലയാളി അസോസിയേഷന്‍ ഓഫ് സെന്റ്രല്‍ ഫ്‌ലോറിഡ മുന്‍ പ്രസിഡന്റായിരുന്നു.

കോരത് അപ്പച്ചന്‍ എന്ന് നാട്ടുകാര്‍ സ്‌നേഹപൂര്‍വം വിളിക്കുന്ന കോരത് വര്‍ക്കി ഇന്ത്യന്‍ ആര്‍മിയില്‍ ദീര്‍ഘകാലം സേവനമനുഷ്ടിച്ചു. കാല്‍ നൂറ്റാണ്ടിലേറേയായി അമേരിക്കയിലെത്തിയിട്ട്.സാമൂഹിക സാംസ്‌കാരിക മേഖലകളിലും മലങ്കര ആര്‍ച്ച് ഡയോസിസ് യാക്കോബായ സഭയിലും നിറ സാന്നിധ്യം ആയിരുന്നു.

പരേതയായ ഏലിയാമ്മ കോരത് ആണു ഭാര്യ

അവിഭക്ത ഫൊക്കാന പ്രസിഡന്റായിരുന്ന കമാന്‍ഡര്‍ ജോര്‍ജ് കോരത്, പീറ്റര്‍ കോരത്, ശൈനോ വര്‍ഗീസ്, സാജല്‍ കോരത്, ചള്‍സ് കോരത് എന്നിവരാണു മക്കള്‍. ദീനാമ്മ ജോര്‍ജ്, ജസി പീറ്റര്‍, പത്രോസ് വര്‍ക്കി, മിനി സാജന്‍, ജയമോള്‍ ചാള്‍സ് എന്നിവര്‍ മരുമക്കളാണ്.പത്ത് കൊച്ചുമക്കളും മൂന്ന് ചെറുമക്കളുമുണ്ട്.