ആലപ്പുഴ ജില്ലയിലെ  തീരദേശപ്രദേശമായ മാരാരികുളത്തെ സെന്റ് അഗസ്റ്റിൻ സ്‌കൂൾ ഇനി മുതൽ ഹൈടെക് സ്‌കൂളാകും .വേൾഡ് മലയാളി ഫെഡറേഷൻ നടപ്പിൽ വരുത്തുന്ന പുനരുദ്ധാരണ പദ്ധതികളുടെ ഭാഗമായി സ്‌കൂളിനെ ഹൈടെക്  ആക്കുന്ന പദ്ധതി ധനമന്ത്രി നാടിനു സമർപ്പിച്ചു .

2019 അധ്യയന വർഷത്തിൽ സെന്റ് അഗസ്റ്റിൻ സ്കൂളിൽ WMF സ്വിറ്റ്‌സ്സെർലാൻഡ് യൂണിറ്റിന്റെ പഠനത്തിനൊരു കൈത്താങ്ങ് എന്ന പദ്ധതിയിലൂടെ സ്കൂളിൽ നടത്തിയ പഠനോപകരണ വിതരണത്തിലൂടെയാണ് വേൾഡ് മലയാളി ഫെഡറേഷന്റെ ശ്രദ്ധ ഈ സ്കൂളിൽ പതിയുന്നത്. 1880 കുടിപള്ളികൂടമായി തുടങ്ങിയ സ്കൂളിന്റെ ഇന്നത്തെ ശോച്യാവസ്ഥയിൽ സംഘടനയുടെ ശ്രദ്ധപതിയുകയും അത് സംഘടനാ നേതൃത്വം വളരെ ഗൗരവതരമായി ചർച്ച ചെയ്യുകയുമുണ്ടായി.കേരളം നേരിട്ട ഭീകര പ്രളയത്തിൽ നിരവധി ജീവനുകൾക്ക് രക്ഷകരാ യ കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യ തൊഴിലാളികളുടെ കുട്ടികൾ മാത്രം പഠിക്കുന്ന വിദ്യാലയം എന്നത് സംഘടനയുടെ  ശ്രദ്ധയാകര്ഷിക്കുകയും ചെയ്തു. കേരളത്തിന്റെ പ്രളയ കാല  ഹീറോകളായ മത്സ്യതൊഴിലാളികളോടുള്ള ആദര സൂചകമായി സ്കൂളിന്റെ പുനരുദ്ധാരണ പരിപാടികൾ 2019 ലെ പ്രൊജക്റ്റ്‌ ആയി വേൾഡ് മലയാളി ഫെഡറേഷൻ ഏറ്റെടുത്തുകൊണ്ട് അതിന്റെ ചുമതല ഗ്ലോബൽ ചാരിറ്റി കോഡിനേറ്റർ സുനിൽ S.S നെ ഏൽപ്പിച്ചു. ഗ്ലോബൽ വൈസ് ചെയർപേഴ്സൺ ആനി ലിബു പദ്ധതി വിഭാവനം നടത്തുകയും, കേരള  സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റ്‌ V.M.സിദ്ധിക്ക് ന്റെ നേതൃത്വത്തിൽ  പ്രൊജക്റ്റ്‌ ന്റെ നിർവഹണ ചുമതല സ്റ്റേറ്റ് കൗൺസിലിനെ ഏൽപ്പിക്കുകയും ചെയ്തു. കേരള   സൗത്ത് സോൺ  യൂണിറ്റ് ചാരിറ്റി കോഡിനേറ്റർ ജോജി മാരാരികുളത്തിനായിരുന്നു പണികളുടെ മേൽനോട്ട നിർവഹണം.സംഘടനയുടെ വിവിധ യൂണിറ്റുകളിൽ നിന്നും,വ്യക്തി ഗതമായും, സ്പോൺസർഷിപ് വഴിയുമാണ് പ്രൊജക്റ്റ്‌ ഫണ്ട്‌ കണ്ടെത്തിയത്.സ്കൂളിന് അത്യാവശ്യമായ കമ്പ്യൂട്ടർ ലാബ് ,അതിലേക്കു ആവശ്യമായ കമ്പ്യൂട്ടറുകൾ,സയൻസ് ലബോറട്ടറി ,ലൈബ്രറി ,പുസ്തകങ്ങൾ,ക്ലാസ്സ്‌ റൂം നവീകരിക്കൽ, ടീച്ചേർസ് റൂം എന്നിങ്ങനെ 15 ലക്ഷം രൂപയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളാണ് സ്കൂളിൽ നടപ്പിൽ വരുത്തിയത്.

അറിവിന്റെ ലോകത്ത് കുരുന്നുകൾക്കായി ഒരു ദേശത്തിനു വേണ്ടി സമർപ്പിക്കപ്പെടുന്ന WMF ഗ്ലോബൽ പ്രൊജക്റ്റ്‌ 2019  മാരാരിക്കുളം പുനരുദ്ധാരണം കയ്യൊപ്പ് വേൾഡ് മലയാളി ഫെഡറേഷന്റെ ചരിത്രത്തിൽ മായ്ക്കാനാകാത്ത മുദ്രയായിരിക്കുമെന്നു ഗ്ലോബൽ ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേൽ അഭിപ്രായപ്പെട്ടു. ഈ പ്രൊജക്റ്റ്‌ കാലാതിവർത്തിയായ ഒന്നായി വരും തലമുറകൾക്കും ഒരു ദേശത്തിനു തന്നെയും മാതൃകയായി തീരാൻ ഗ്ലോബൽ ചാരിറ്റി കോഡിനേറ്റർ ആശംസകൾ നേർന്നു. അറിവിന്റെ അഗ്നിക്ക് കൂടുതൽ തിളക്കമേകാൻ ഉതകുന്ന വിധത്തിൽ ആസൂത്രണം ചെയ്ത ഈ പദ്ധതി നാടും നാട്ടാരും സ്കൂൾ അധികൃതരും ,വിദ്യാർത്ഥികളും ഏറെ ആവേശത്തോടെ ഏറ്റെടുക്കുന്നു എന്നത് തന്നെയാണ് വേൾഡ് മലയാളി ഫെഡറേഷൻ നേടിയ വിജയം എന്നത് നിസ്തർക്കമാണ്.

വേൾഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബൽ ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേൽ അധ്യക്ഷനായ  ചടങ്ങിൽ   കേരള ധനകാര്യവകുപ്പ് മന്ത്രി ശ്രീ തോമസ് ഐസക് ഉത്‌ഘാടനം നിർവ്വഹിച്ചു. ആലപ്പുഴ M.P അഡ്വക്കേറ്റ് ആരിഫ് ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു . ഷമീർ യൂസഫ് (ഗ്ലോബൽ ട്രഷറർ ),നൗഷാദ് ആലുവ (ഗ്ലോബൽ വൈസ് ചെയർമാൻ ),ആനി ലിബു  (ഗ്ലോബൽ വൈസ് ചെയർപേഴ്സൺ) സുനിൽ S.S(ഗ്ലോബൽ ചാരിറ്റി കോഡിനേറ്റർ ), സീന ഷാനവാസ്‌(ഗ്ലോബൽ പ്രൊജക്റ്റ്‌ കോഡിനേറ്റർ),സിന്ധു സജീവ് ഗ്ലോബൽ മീഡിയ കോഡിനേറ്റർ , V.M.സിദ്ധിക്ക്  (കേരള സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റ്‌)ഹംസ കക്കടവത്ത്  (കേരള സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി)ബദറുദ്ധീൻ കരിപ്പോട്ടയിൽ (കേരള സ്റ്റേറ്റ് കൗൺസിൽ ചാരിറ്റി കോഡിനേറ്റർ ) വിവിധ യൂണിറ്റുകളുടെ ഭാരവാഹികൾ അംഗങ്ങൾ എന്നിവർ പപങ്കെടുത്തു..മാനേജ്മെന്റ് സ്കൂളുകൾക്കായുള്ള ചാലഞ്ച് സ്കീമിൽ ഉൾപ്പെടുത്തി സർക്കാർ നൽകുന്ന ധനസഹായ വിതരണവും നടന്നു . WMF സെന്റ് അഗസ്റ്റിൻ സ്കൂളിന് വേണ്ടി ചിലവഴിച്ച തുകക്ക് തത്തുല്യമായ തുകയാണ് ഗവണ്മെന്റ് നൽകുക.കൂടാതെ പ്രളയകാല ഹീറോകൾ – മത്സ്യതൊഴിലാളികളായ   നമ്മുടെ പ്രിയ സഹോദരങ്ങളെ ആദരിക്കുന്ന ചടങ്ങും നടക്കുകയുണ്ടായി .